സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സസിൽ പാരമെഡിക്കൽ അവസരം; 2439 ഒഴിവുകൾ
സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സസിലും അസം റൈഫിളിലും അവസരം. പാരമെഡിക്കൽ കേഡറുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2439 പോസ്റ്റുകളാണുള്ളത്. അസം റൈഫിൾസിൽ 156 ഒഴിവുകളും ബി എസ് എഫിൽ 365 ഒഴിവുകൾ, സി ആർ പി എഫിൽ 1537 ഒഴിവുകൾ, ഐ ടി ബി പിയിൽ 130 ഒഴിവ്, എസ്എസ്ബിയിൽ 251 ഒഴിവ് എന്നിങ്ങനെയാണുള്ളത്. ഒഴിവ് സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ക്കായി crpf.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചൽ മതിയാകും.

സെപ്റ്റംബര്‍ 13 മുതല്‍ 15 വരെയാണ് അഭിമുഖം നടക്കുക. തിരുവനന്തപുരത്തെ പള്ളിപ്പുറത്തുള്ള സി ആര്‍ പി എഫിന്റെ കോംപോസിറ്റ് ആശുപത്രിയിലും അഭിമുഖമുണ്ടായിരിക്കുന്നതാണ്.
ഒഴിവുള്ള പ്രധാന തസ്തികകൾ
സിസ്റ്റര്‍, സ്റ്റാഫ് നഴ്സ്, എസ്.എം. (സിസ്റ്റര്‍ I/ C), എ എസ് ഐ / ലാബ് ടെക്., റേഡിയോഗ്രാഫര്‍, മെഡിക്‌സ്, വാറന്റ് ഓഫീസര്‍ ഫാര്‍മസിസ്റ്റ്, എച്ച് സി. (ജൂനിയര്‍) എക്‌സ്‌റേ അസിസ്റ്റന്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, റൈഫിള്‍മാന്‍ ലാബ് അസിസ്റ്റന്റ്, ഫിസിയോതെറാപ്പി അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്., നഴ്സിങ് അസിസ്റ്റന്റ്, കോണ്‍സ്റ്റബിള്‍, ഡയറ്റീഷ്യന്‍, എ എന്‍ എം., ഫീമെയില്‍ അറ്റന്‍ഡന്റ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍, ആയ, ഫീമെയില്‍ സഫായ്, ഡെന്റല്‍ ടെക്നീഷ്യന്‍, ഡയാലിസിസ് ടെക്നീഷ്യന്‍, കിച്ചണ്‍ സര്‍വീസ്, പ്യൂണ്‍, ടെലി ഓപ്പറേറ്റര്‍, ലിനന്‍ ഓപ്പറേറ്റര്‍, പ്ലാസ്റ്റര്‍, സ്റ്റുവാര്‍ഡ്, ഹോസ്പിറ്റല്‍ കുക്ക്.












Click it and Unblock the Notifications