ഇന്ത്യൻ റെയിൽവേയിൽ പാരാമെഡിക്കൽ റിക്രൂട്ട്മെന്റ്; 403 ഒഴിവുകൾ, പത്താം ക്ലാസുകാർക്കും അപേക്ഷിക്കാം
റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ് പാരാമെഡിക്കൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 403 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഴ്‌സിംഗ് സൂപ്രണ്ട്, ഫാർമസിസ്റ്റ്, ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്‌നീഷ്യൻ, ലാബ് അസിസ്റ്റന്റ്, റേഡിയോഗ്രാഫർ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ. യോഗ്യത, ഒഴിവുകൾ, അപേക്ഷിക്കേണ്ടതെങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം.

നഴ്‌സിംഗ് സൂപ്രണ്ട്; 246 ഒഴിവുകൾ
പ്രായപരിധി-20-43 വയസ്. ബിഎസ്സി നഴ്സിങ്/ നഴ്സിങ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം
ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്);100 ഒഴിവുകൾ. ഫാർമസിയിൽ ഡിപ്ലോമ.
റേഡിയോഗ്രാഫർ എക്സ്-റേ ടെക്‌നീഷ്യൻ;33 ഒഴിവുകൾ- റേഡിയോഗ്രാഫിയിൽ ഡിപ്ലോമയാണ് യോഗ്യത. 19-36 വയസിനിടയിൽ ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക.
ഹെൽത്ത് & മലേറിയ ഇൻസ്‌പെക്ടർ - II;12 ഒഴിവുകൾ- അനുബന്ധ വിഷയത്തിൽ ബി എസ് സി.
ഇസിജി ടെക്‌നീഷ്യൻ;04- പത്താം ക്ലാസോ പ്ലസ്ടുവോ യോഗ്യത ഒപ്പം ഇസിഡി ടെക്നീഷ്യൻ സർട്ടിഫിക്കറ്റ്
ലാബ് അസിസ്റ്റന്റ് ഗ്രേഡ് - II;04 ഒഴിവ്- ലാബ് ടെക്നീഷ്യൻ ഡിപ്ലോമ
ഡയാലിസിസ് ടെക്‌നീഷ്യൻ: 04 ഒഴിവ്. ഡയാലിസിസ് ടെക്നോളജിയിൽ ഡിപ്ലോമ
അപേക്ഷിക്കാനുള്ള ഫീസ് 500 രൂപയാണ്. ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 250 രൂപയാണ് ഫീസ്. എസ് സി / എസ് ടി/ ഇ ബി സി/ ഇ എസ് എം/ വനിത ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല.
പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് -https://drive.google.com/file/d/1zprcII13k7f5lixYP2rlNhsQNxwwyQsZ/view
സംസ്ഥാന സർക്കാരിന് കീഴിൽ 2000ത്തോളം ഒഴിവുകൾ
അപ്രന്റീസ് ട്രെയിനിങ്
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ / പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്ക് കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററും ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും ചേര്‍ന്ന് 28 ന് രാവിലെ 9 ന് പാലക്കാട് പോളിടെക്നിക് കോളേജില്‍ വച്ച് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. കൊച്ചി മെട്രോ, കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറി, എഫ് എ സി ടി, ഡിപി വേള്‍ഡ്, കെ എസ് ഇ ബി, ബി എസ് എന്‍ എല്‍, കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കണ്ണൂര്‍ എയര്‍പോര്‍ട്ട്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പങ്കെടുക്കും. ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്, ബി.എ, ബി.എസ്.സി, ബി.കോം, ബിബിഎ, ബിസിഎ, നഴ്സിങ്, ബി.ഫാം, ഡി.ഫാം, ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്സുകള്‍ പാസായി അഞ്ച് വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം.
താല്‍പര്യമുള്ളവര്‍ എസ്.ഡി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതിനു ശേഷം ഇ മെയില്‍ മുഖേന ലഭിച്ച രജിസ്ട്രേഷന്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസലും പകര്‍പ്പുകളും ബയോഡാറ്റയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികള്‍ സൂപ്പര്‍വൈസറി ഡെവലപ്മെന്റ്‍ സെന്ററില്‍ 26 നു മുന്‍പായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sdcentre.org, 0484 2556530, [email protected].












Click it and Unblock the Notifications