അക്കൗണ്ടന്റ് മുതല്‍ ഡ്രൈവർ വരെ നിരവധി ജോലി ഒഴിവുകള്‍: പരീക്ഷയില്ലാതെ സർക്കാർ ശമ്പളം വാങ്ങാം
ഒരു ജോലിക്കായി നിരന്തരം അന്വേഷിച്ച് മടുത്തിരിക്കുകയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കായി ഇതാ വിവിധ സർക്കാർ വകുപ്പുകള്‍ക്ക് കീഴിലായി അവസരങ്ങള്‍ തുറന്നിരിക്കുകയാണ്. താല്‍ക്കാലികമായിട്ടാണ് നിയമനമെങ്കിലും പ്രവർത്തന കാലാവധിയില്‍ കൃത്യമായ ശമ്പളം നിങ്ങള്‍ക്ക് ഈ ജോലിയിലൂടെ സ്വന്തമാക്കാന്‍ സാധിക്കും. പരിക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്. വിവിധ വകുപ്പുകളിലെ ഒഴിവുകളെക്കുറിച്ച് താഴെ വിശദമായി നല്‍കുന്നു.
അക്കൗണ്ടന്റ്
കെക്സ്‌കോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംകോമും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ പ്രാവീണ്യം അഭിലഷണീയം. കെക്സ്‌കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസ് കഴിയാത്ത വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം [email protected] ഇമെയിലിൽ നവംബർ 27 വൈകുന്നേരം 4 മണിക്കു മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2320771.

ഫിസിഷ്യൻ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫിസിഷ്യൻ/ ഇന്റൻസിവിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 27 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ഡയാലിസിസ് ടെക്നീഷ്യന്‍
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്.പി) കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ നിയമനം നടത്തും. കൂടിക്കാഴ്ച്ച നവംബര്‍ 26ന് രാവിലെ 10.30ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍- 04994 230080.
ഡ്രൈവർ കം ക്ലീനർ
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ബസ് ഡ്രൈവർ കം ക്ലീനറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയവും ബാഡ്ജോടുകൂടി ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസും 10 വർഷത്തെ പ്രവൃത്തി പരിചയവും വേണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ 20 ന് രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം.
അനലിസ്റ്റുമാർ
ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി, മൈക്രോ ബയോളജി വിഭാഗങ്ങളിൽ അനലിസ്റ്റുമാരുടെ കരാർ ഒഴിവുണ്ട്. എം.ടെക് (ഡയറി കെമിസ്ട്രി)/ബിടെക് (ഡയറി ടെക്നോളജി) യും പ്രവൃത്തിപരിചയവുമാണ് കെമിസ്ട്രി അനലിസ്റ്റിന്റെ യോഗ്യത. എം.ടെക് (ഡയറി മൈക്രോബയോളജി)/ എം.എസ്‌സി (ജനറൽ മൈക്രോ ബയോളജി) യും പ്രവൃത്തിപരിചയവുമാണ് മൈക്രോ ബയോളജി അനലിസ്റ്റിന്റെ യോഗ്യത. പ്രായപരിധി 18-40 വയസ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷകൾ നവംബർ 27നു വൈകുന്നേരം 5 മണിക്ക് മുൻപായി ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം - 695004 വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471 2440074/ 0471 2440853












Click it and Unblock the Notifications