ആറുമാസത്തോളം സർക്കാർ ശമ്പളം വാങ്ങാന്‍ ഇതാ അവസരം: വിവിധ വകുപ്പുകളില്‍ ഒഴിവുകള്‍
ആലപ്പുഴ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സംസ്ഥാന ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് കീഴിലുള്ള ഇ- ഹെല്‍ത്ത് കേരള പ്രോജക്ടില്‍ ട്രെയിനി തസ്തികയിലേക്ക് ആറ് മാസത്തേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ശമ്പളം - 10,000 രൂപ. താത്പര്യമുള്ളവര്‍ അഭിമുഖത്തിനായി ബയോഡാറ്റയും അസല്‍ രേഖകളുമായി ഡിസംബര്‍ നാലിന് 10 മണിക്ക് ജില്ല മെഡിക്കല്‍ ഓഫീസില്‍ എത്തണം.
12 മണിക്ക് ശേഷമെത്തുന്ന അപേക്ഷകരെ അഭിമുഖത്തിന് പരിഗണിക്കില്ല.യോഗ്യത: മൂന്ന് വര്‍ഷ ഇലക്ട്രോണിക്സ് /കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വർക്കിങ്ങിൽ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്‌റ്റ്വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റെഷനില്‍ പ്രവൃത്തി പരിചയം (അഭികാമ്യം). ഫോണ്‍ - 9495981793.

കായിക പരിശീലകർക്ക് വാക് ഇൻ ഇന്റർവ്യൂ
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിലിൽ നിലവിലുള്ള അത്ലറ്റിക്, ഫുട്ബോൾ, വോളിബോൾ, സൈക്ലിങ് കായിക പരിശീലകരുടെ തസ്തികകളിലെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി ഡിസംബർ ഏഴിനു രാവിലെ 10ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം.
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ട്രേഡ്സ്മാൻ ഒഴിവ്
കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ നിയമനം നടത്തുന്നു. അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നവംബർ 30 ന് രാവിലെ 10 ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ എത്തണം. വിശദ വിവരത്തിന് ഫോൺ: 0481 2506153, 2507763.
അഭിഭാഷക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
വയനാട് മാനന്തവാടി മുന്‍സിഫ് കോടതിയിലെ സര്‍ക്കാര്‍ വിഭാഗം വക്കീല്‍ തസ്തികയിലേക്ക് അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിനായി യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, പേര്, വിലാസം, വയസ്സ്, ജനന തീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, യോഗ്യത, അഭിഭാഷകരായുളള പ്രവൃത്തി പരിചയം, എന്റോള്‍മെന്റ് നമ്പര്‍&തീയതി എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ 30ന് വൈകീട്ട് 5 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നൽകണം.
അപേക്ഷകര്‍ വയനാട് ജില്ലയിലെ സ്ഥിരം താമസക്കാരും കേസുകള്‍ കൈകാര്യം ചെയ്യാന്‍ താത്പര്യമുളളവരുമായിരിക്കണം. 1978 ലെ കെ.ജി.എല്‍.ഒ നിയമത്തില്‍ പരാമര്‍ശിച്ച പ്രകാരമുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും നിയമനം.












Click it and Unblock the Notifications