74000, വരെ ശമ്പളമുള്ള കേന്ദ്രസർക്കാർ ജോലി നേടാം; നിരവധി ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിക്കാം
ഒരു സർക്കാർ ജോലി സ്വപ്നം കാണാത്തവരായി ആരുണ്ടല്ലേ? എന്നാൽ നിങ്ങൾക്കിതാ അവസരം. കേന്ദ്രസർക്കാർ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലാണ് ഒഴിവുകൾ. 203 ഒഴിവുകളാണ് ഉള്ളത്. ശമ്പളം, യോഗ്യത, അപേക്ഷിക്കേണ്ടതെങ്ങനെ തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം
ജൂനിയർ ടെക്നിഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ) ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നോർത്തേൺ, ഈസ്റ്റേൺ, നോർത്ത് ഈസ്റ്റേൺ, സതേൺ, വെസ്റ്റേൺ റീജനുകളിലാണു നിയമനം. 27 വയസാണ് പ്രായപരിധി.

വിദ്യാഭ്യാസ യോഗ്യത-അംഗീകൃത ടെക്‌നിക്കൽ ബോർഡ്/ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ഇലക്‌ട്രീഷ്യൻ ട്രേഡിൽ ഐടിഐ (ഇലക്‌ട്രിക്കൽ) പാസായിരിക്കണം. 200 രൂപയാണ് അപേക്ഷിക്കാനുള്ള ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. ഡിസംബർ 12 വരെ അപേക്ഷിക്കാനാകും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലനത്തിന് ശേഷമാണ് നിയമനം. പരിശീലനസമയത്ത് 18,500- 25,500 വരെ ശമ്പളം ലഭിക്കും. പരിശീലനം വിജയകരമായ പൂർത്തിയാക്കിയാൽ 21,500 മുതൽ 74,000 വരെ പേ സ്കെയിലിൽ ജൂനിയർ ടെക്നീഷ്യൻ ഡബ്ല്യു 3 ഗ്രേഡിൽ നിയമനം ലഭിക്കും.
ഇനി അപേക്ഷിക്കണ്ടത് എങ്ങനെയെന്ന് നോക്കാം
powergrid.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
കരിയർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
'ജൂനിയർ ടെക്നീഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ) അഡ്വ. റിക്രൂട്ട്മെന്റ് എന്നതിനായുള്ള രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. (നമ്പർ CC/12/2023 തീയതി 22.11.2023)
ആദ്യം ലോഗിൻ ചെയ്യുക
ഫോം പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യുക
ഫീസ് അടച്ച് ഡോക്യുമെന്റ് സമർപ്പിക്കുക
പൂരിപ്പിച്ച ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക
കൂടുതൽ വിവരങ്ങൾക്ക് -https://www.powergrid.in/
നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ആസ്ഥാനമായുള്ള നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഐഐടിക്കാർക്കാണ് അവസരം. ഡിവിഷനുകളിലും വര്‍ക്ഷോപ്പുകളിലുമായി 1697 ഒഴിവുകളാണ് ഉള്ളത്.
പ്രയാഗ്രാജ് ഡിവിഷന്‍ -703, ഝാൻസി ഡിവിഷന്‍-528, ത്സാന്‍സി വര്‍ക്ഷോപ്പ്-170, ആഗ്ര ഡിവിഷന്‍-296 എന്നിങ്ങനെയാണ് ഒഴിവ്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല.24 വയസാണ് ഉയർന്ന പ്രായപരിധി. ഡിസംബർ 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ സ്റ്റൈപ്പന്റോട് കൂടിയ പരിശീലനം ലഭിക്കും. വിശദവിവരങ്ങൾക്ക് www.rrcpryj.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം












Click it and Unblock the Notifications