Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ്; തൊഴിൽ അവസരങ്ങൾ അറിയാം

വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ ഒഴിവിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ എച്ച്.എം.സി. വഴി നിയമനം നടത്തും. സ്ഥിരം ഫാർമസിസ്റ്റ് എത്തുന്നതുവരെയാണ് നിയമനം. ജൂലൈ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്കു വിളക്കുടി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിലാണ് വാക്ക്-ഇൻ-ഇന്റർവൂ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും കരുതണം.

job

തൊഴിലധിഷ്ഠിത പരിശീലനം

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചിൽ കുറഞ്ഞനിരക്കിൽ വിദേശത്തും സ്വദേശത്തും ഒരുപോലെ ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്‌സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ഉടൻ ആരംഭിക്കും. ഒരു ബാച്ചിൽ 25 കുട്ടികൾ മാത്രം. 100% പ്ലേസ്‌മെന്റ് അസ്സിസ്റ്റൻസ് ഉറപ്പ് നൽകുന്ന പദ്ധതിയിൽ +2, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 18. വിശദവിവരങ്ങൾക്ക്- 0471-2365445, 9496015002, www.reach.org.in.

പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ.ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിംഗ് സെന്ററില്‍ 2022-2024 വര്‍ഷത്തെ എഎന്‍എം കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ സ്ഥിര താമസക്കാരായിരിക്കണം. പ്ലസ് ടു/ തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 2022 ഡിസംബര്‍ 31ന് 17 വയസ് തികയണം. 30 വയസ് കവിയരുത്. ഉയര്‍ന്ന പ്രായപരിധിയില്‍ ഒബിസിക്കാര്‍ക്ക് മൂന്നുംഎസ്‌സി/എസ്ടിക്കാര്‍ക്ക് അഞ്ചുവയസും ഇളവുണ്ട്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ww.dhs.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. എസ്‌സി/എസ്ടിക്കാര്‍ 75 രൂപയും മറ്റുള്ളവര്‍ 200 രൂപയും 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചലാന്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ 30ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ഈ ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 04922 217241.

അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ്‌ ക്യാച്ച് അസ്സെസ്മെന്‍റ് സര്‍വ്വേ എന്യുമറേറ്ററെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇന്‍റര്‍വ്യൂവിന് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫിഷറീസ് സയന്‍സ് ബിരുദമോ, ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. മത്സ്യമേഖലയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം . പ്രസ്തുത ഒഴിവിലേക്ക് പ്രായം, മേല്‍ വിലാസം, വിദ്യാഭ്യാസ യോഗ്യത, ഐഡന്‍റിറ്റി കാര്‍ഡ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും, പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോയും സഹിതം ജൂലൈ 12-ന് രാവിലെ 11.00 -ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ(മേഖല) ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്‍റർവ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2394476.

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എന്‍ജിനീയര്‍/ഓവര്‍സീയര്‍ നിയമനത്തിന് 21 നും 35 നും മധ്യേ പ്രായമുള്ള സിവില്‍ എഞ്ചിനീയറിംഗ്-ബിടെക്/ഡിപ്ലോമ/ഐ. ടി.ഐ യോഗ്യതയുള്ള അര്‍ഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസ ഹോണറേറിയം 18,000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 23-ന് വൈകിട്ട് അഞ്ചിനു മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷന്‍ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍ 0484 2422256.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+