ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2; അഭിമുഖം 29 ന്
ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ, എൻ.സി.എ - എസ്.ടി ) (കാറ്റഗറി നമ്പർ- 362/2020) തസ്തികയിലേക്ക് നടത്തിയ അസ്സൽ പ്രമാണ പരിശോധനയ്ക്കുശേഷം യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗാർഥികളുടെ അഭിമുഖം ജൂലൈ 29 ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും.

അർഹരായ എല്ലാവർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. അഭിമുഖത്തിന് എത്തുന്നവർ മാസ്‌ക്, ഫെയ്‌സ് ഷീൽഡ് എന്നിവ നിർബന്ധമായും ധരിക്കണം. ആവശ്യമായ രേഖകൾ സഹിതം നിശ്ചിത സമയത്ത് എത്തണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത അർഹരായ ഉദ്യോഗാർഥികൾ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0491-2505398.












Click it and Unblock the Notifications