Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് , എസ് സി പ്രമോട്ടര്‍ : തൊഴിൽ അവസരങ്ങൾ അറിയാം

job

കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ഫെബ്രുവരി 9ന് രാവിലെ 10.30 ന് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തും. താല്പര്യമുള്ളവർ അന്നേദിവസം അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാക്കണം.

എസ് സി പ്രമോട്ടര്‍ ഇന്റര്‍വ്യൂ

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയിലെ ബൈസൺവാലി, അടിമാലി , അയ്യപ്പന്‍കോവില്‍ എന്നീ പഞ്ചായത്തുകളിലേക്ക് എസ്.സി. പ്രമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഇന്ന് (7) ഉച്ചയ്ക്ക് 12 ന് കുയിലിമല സിവില്‍ സ്റ്റേഷനിലെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്‌ളസ് ടു / തത്തുല്ല്യ യോഗ്യത. പ്രായപരിധി 18 - 30 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ബൈസൺവാലി, അടിമാലി , അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ സ്ഥിര താമസക്കാരായിരിക്കണം. മുന്‍പ് പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിടുകയും ചെയ്തവരുടെ അപേക്ഷ പരിഗണിക്കില്ല. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താഴെ പറയുന്ന രേഖകള്‍ സഹിതം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ഇടുക്കി സിവില്‍ സ്റ്റേഷന്‍ 2-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഹാജരാക്കേണ്ട രേഖകള്‍: വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷ (പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം), ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് / ജനന സര്‍ട്ടിഫിക്കറ്റ്), തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുമുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്. ഫോണ്‍: 04862 296297

അങ്കണവാടി വര്‍ക്കര്‍, ഹെൽപ്പർ ഇന്റര്‍വ്യൂ

വനിതാ ശിശുവികസന വകുപ്പ് - നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന പാമ്പാടുംപാറ പഞ്ചായത്തില്‍ ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 13, 14, തീയതികളിലും ഹെല്‍പ്പര്‍ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ 15 നും , നെടുംകണ്ടം പഞ്ചായത്തില്‍ ഒഴിവുള്ള ഹെല്‍പ്പര്‍ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 16 നും, കരുണാപുരം പഞ്ചായത്തില്‍ ഒഴിവുള്ള ഹെല്‍പ്പര്‍ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 20 നും അതാത് പഞ്ചായത്ത് ആഫീസുകളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയില്‍ പ്രസ്താവിച്ചിരിക്കുന്ന എല്ലാ വിവരങ്ങള്‍ക്കുമുള്ള അസ്സല്‍ രേഖകളുമായി കൃത്യ സമയത്തു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ 7907558905.

വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ഇന്റര്‍വ്യു

എറണാകുളം ജില്ലയില്‍ സൈനിക ക്ഷേമവകുപ്പില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍
(കാറ്റഗറി നമ്പര്‍.097/2019) എന്ന തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ ഫെബ്രുവരി 8, 9 തീയതികളില്‍ യഥാക്രമം രാവിലെ 9.30നും ഉച്ചയ്ക്ക് 12 നും നടത്തും. ഇന്റര്‍വ്യൂവിന് യോഗ്യരായവര്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാണ്. വ്യക്തിഗത അറിയിപ്പ് നല്കുന്നതല്ലെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2988857.

വാക്ക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് ഓപ്പറേറ്റർ പ്തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാന നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രവർത്തിപരിചയം അഭിലക്ഷണീയം.

നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 25 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ 0484 2777489, 0484 2776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയാം. പ്രായപരിധി 50 വയസ്സ് വരെ. ഒഴിവുകളുടെ എണ്ണം 1. വിദ്യാഭ്യാസ യോഗ്യത : എസ് എസ് എൽ സി, ഐ ടി ഐ/ ഐ ടി സി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+