Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാർമസിസ്റ്റ്, ലബോറട്ടറി അസിസ്റ്റന്റ്: തൊഴിൽ അവസരങ്ങൾ അറിയാം

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ്ഗത്തിന് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി നികത്തുന്ന ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഒഴിവിൽ അപേക്ഷിക്കാം. ഡിഫാം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18 നും 41 നു മിടയിലാവണം പ്രായം. 22000-48000 രൂപ ശമ്പളം ലഭിക്കും. അസൽ സർട്ടിഫിക്കളുമായി മേയ് 10 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.

അദ്ധ്യാപക ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് എല്ലാ വിഷയങ്ങളിലേയും അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂളുകളില്‍ താമസിച്ചു പഠിപ്പിക്കാന്‍ താത്പര്യമുള്ള, പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 25 നും 42 നും മധ്യേയാണ് പ്രായപരിധി. മുന്‍ പരിചയം അഭികാമ്യം. അപേക്ഷകള്‍ ഏപ്രില്‍ 30 വൈകിട്ട് അഞ്ചിന് മുന്‍പ് ലഭിക്കുന്ന വിധം അയക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. വിലാസം-പ്രോജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി നെടുമങ്ങാട്, സത്രം ജങ്ഷന്‍ - 695541.

job

ഡെപ്യൂട്ടേഷൻ നിയമനം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിൽ സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ സർവീസിലുള്ള എൽ.ഡി/യു.ഡി ക്ലർക്ക്, സമാന തസ്തികകളിലുള്ളവരിൽ നിന്ന് വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0487 2383053, 0487 2383088.

ലബോറട്ടറി അസിസ്റ്റന്റ് താത്കാലിക ഒഴിവ്

മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ വേണം. ഏതെങ്കിലും അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം (കേരള ഇൻഡസ്ട്രീസ് ആൻഡ് സബോർഡിനേറ്റ് സർവീസ് സ്‌പെഷ്യൽ റൂൾസ് പ്രകാരമുള്ള യോഗ്യത). 01/01/2018 നു 18 നും 41 നും മദ്ധ്യേയായിരിക്കണം പ്രായം. നിയമാനുസൃത വയസിളവ് ലഭിക്കും. 18,000 - 41,500 രൂപയാണ് വേതനം.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 28 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങും കരിയര്‍ ഗൈഡന്‍സും നല്‍കാനായി സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു, എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിങ്ങില്‍ ഡിപ്ലോമയുള്ളവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായം 25 നും 45 നും മധ്യേ. കരാര്‍ അടിസ്ഥാനത്തില്‍ 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് നിയമനം. പ്രതിമാസം 18,000 രൂപ ഓണറേറിയവും 2000 രൂപ യാത്ര ആനുകൂല്യവും ലഭിക്കും. പുരുഷന്‍മാരുടെ ഒരൊഴിവും സ്ത്രീകളുടെ രണ്ട് ഒഴിവുമുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ഉണ്ടായിരിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30 വൈകിട്ട് അഞ്ച് മണി. വിലാസം- പ്രോജക്ട് ഓഫീസര്‍, ഐ. ടി. ഡി. പി നെടുമങ്ങാട്, സത്രം ജംഗ്ഷന്‍- 695 541.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+