ഫാര്‍മസിസ്റ്റ് , ന്യൂറൊ ടെക്‌നീഷ്യന്‍, അധ്യാപക ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് യോഗ്യത ബിഫാം/ഡിഫാം പെര്‍മനെന്റ് രജിസ്‌ട്രേഷനും കമ്പ്യൂട്ടറിലുളള അറിവും. ന്യൂറൊ ടെക്‌നീഷ്യന്‍ യോഗ്യത ഡിപ്ലോമ/ബി.എസ്.സി ന്യൂറോ ടെക് വിത്ത് എക്‌സ്പീരിയന്‍സ് ഇന്‍ ഇഇജി/ഇഎംജി/എന്‍സിവി. ഒ.റ്റി ആന്റ് അനസ്‌തേഷ്യാ ടെക്‌നീഷ്യന്‍ യോഗ്യത ഡിഗ്രി/ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ ആന്റ് ടെക്‌നോളജി.
മേല്‍ യോഗ്യത പ്രകാരമുളള ഉദ്യോഗാര്‍ഥികള്‍ അത്യാവശ്യം ഉളള എണ്ണം ഇല്ലാത്ത പക്ഷം പ്രവൃത്തിപരിചയം കുറവുളള ഉദ്യോഗാര്‍ഥികളെ പരിഗണിക്കും. നവംബര്‍ ഒമ്പതിന് രാവിലെ 11ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നു. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി ടെലി മെഡിസിന്‍ ഹാളില്‍ ഹാജരാകണം. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

അതിഥി അധ്യാപക ഒഴിവ്
കൊച്ചി: തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സംസ്‌കൃതം സാഹിത്യ വിഭാഗത്തില്‍ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവരും, യു.ജി.സി യോഗ്യതയുളളവരും, അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരോ കോളേജിയേറ്റ് ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവരോ ആയിരിക്കണം. യുജിസി യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 15ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.
കരാര്‍ നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആന്റി റിട്രോവൈറല്‍ തെറാപ്പി സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്നും മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ബിരുദം/ഡിപ്ലോമ (ഡി.എം.എല്‍റ്റി/ബിഎസ്.സി എംഎല്‍റ്റി) പാസായവര്‍ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നവംബര്‍ എട്ടിന് രാവിലെ 11ന് നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കണം.
സി ഡിറ്റ്: എഡിറ്റിങ് ജോലികൾക്കായി പാനൽ തയ്യാറാക്കുന്നു
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റലൈസേഷൻ പ്രോജക്ടുകളുടെ ഇമേജ് / പിഡിഎഫ് എഡിറ്റിംഗ് ജോലികൾക്കായി നിശ്ചിത യോഗ്യത ഉള്ളവരുടെ പാനൽ തയ്യാറാക്കുന്നു. താത്കാലികാടിസ്ഥാനത്തിലാണ് പാനൽ തയ്യാറാക്കുന്നത്. താത്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cdit.org ൽ നവംബർ ഏഴിന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യേണ്ടതാണ്.
മൃഗസംരക്ഷണവകുപ്പിൽ കരാർ നിയമനം
മൃഗസംരക്ഷണവകുപ്പിലെ മീഡിയാ ഡിവിഷന്റെ പ്രവർത്തനങ്ങൾക്കായി വിവിധതസ്തികകളിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ തെരഞ്ഞെടുക്കുന്നു. അസിസ്റ്റന്റ് എഡിറ്റർ, വീഡിയോ ഗ്രാഫർ, ഡിസൈനർ, ഐ ടി അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് നിയമനം. താല്പര്യമുള്ളവർ നവംബർ 24, 25 തീയതികളിൽ കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഡിസൈനർ, ഐ.റ്റി അസിസ്റ്റന്റ് തസ്തികയിലെ ഉദ്യോഗാർത്ഥികൾ 25 ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂവിന് ഹാജരാകേണ്ടത്. കൂടുതൽ അറിയാൻ [email protected]. എന്ന ഇ- മെയിലിലോ 0471-2732918 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.
സൗജന്യ പരിശീലനം
പി.എസ്.സിയുടെ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ബി.ടെക്/ ബി.ഇ (സിവിൽ) ബിരുദധാരികൾക്കായി തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് നവംബർ മൂന്നാംവാരം മുതൽ സൗജന്യ ഓൺലൈൻ മത്സരപരീക്ഷാ പരിശീലനം സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ള ബി.ടെക്/ ബി.ഇ (സിവിൽ) പാസ്സായ വിദ്യാർഥികൾ നവംബർ 10നു മുൻപ് https://forms.gle/9ZblTfgqDKkTDwld6 ൽ രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
അധ്യാപക ഒഴിവ്
ആലപ്പുഴ: ഗവണ്‍മെന്‍റ് മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂളില്‍ എച്ച്.എസ്.എ. ഹിന്ദി അധ്യാപക ഒഴിവില്‍ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം നവംബര്‍ അഞ്ചിനു രാവിലെ 10ന് ഹൈസ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍- 0477 2260877.
ഇംഗ്ലീഷ് ലക്ചറര്‍; താത്കാലിക ഒഴിവ്
ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കാര്‍ത്തികപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത.
എം.ഫില്‍, നെറ്റ്, പി.എച്ച്.ഡി യോഗ്യതകളുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഇന്ന് (നവംബര്‍ 02) രാവിലെ 11 ന് നേരിട്ട് ഹാജരാകണം. ഫോണ്‍: 0479 2485370, 2485852, 8547005018
അധ്യാപക ഒഴിവ്
ആലപ്പുഴ: ഗവണ്‍മെന്‍റ് മുഹമ്മദന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഹിസ്റ്ററി, ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവുകളിലേക്ക് ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0477 2238270, 9446435354.
ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് സീറ്റൊഴിവ്
കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ യു.ജി. ക്യാപ് രജിസ്‌ട്രേഷന്‍ ചെയ്ത താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ നവംബര്‍ രണ്ടിന് രാവിലെ 11.30 ന് മുന്‍പ് സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ബി.കോം, ബി.എ ഫംഗ്ഷണല്‍ ഇംഗ്ലീഷ്, ബി.എസ്.സി മൈക്രോബയോളജി (ഭിന്നശേഷി വിഭാഗം- 2, ലക്ഷദ്വീപ് വിഭാഗം- 1, സ്‌പെഷ്യല്‍ സ്‌പോര്‍ട്‌സ് കോട്ട- 1 ) ബി.എ തമിഴ് (ഈഴവ-2, ഇ.ഡബ്ലിയു.എസ്- 2, ലക്ഷദ്വീപ് വിഭാഗം- 1, സ്‌പെഷ്യല്‍ സ്‌പോര്‍ട്‌സ് കോട്ട- 1) എന്നീ കോഴ്‌സുകളിലാണ് സീറ്റ് ഒഴിവുള്ളത്. ഫോണ്‍: 04923-272883.












Click it and Unblock the Notifications