Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണ്‍ പേയില്‍ ഈ വര്‍ഷം പുതുതായി 550 പേരെ നിയമിക്കുന്നു

ദില്ലി: ഫളിപ്പ്കാര്‍ട്ട് ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍ പേ ഈ വര്‍ഷം പുതുതായി 550 പേരെ നിയമിക്കുന്നു. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം.

ഇന്ത്യയുടെ ഡിജിറ്റല്‍ പേയിമെന്റ് സംവിധാനത്തില്‍ ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ സമാന ടെക്‌നോളജികളോട് കിടപിടിച്ച് നില്‍ക്കുന്ന ഫോണ്‍ പേ ജീവനക്കാരുടെ ശമ്പളങ്ങള്‍ വെട്ടികുറക്കുന്ന നടപടികള്‍ കൈകൊണ്ടില്ലെന്നും കമ്പനി വ്യക്തമാക്കി. 1800 അംഗ ടീമിലേക്ക് 20-30 ശതമാനം വരെ പുതിയ ജിവനക്കാരെ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം.

phone pay

ഈ സാഹചര്യത്തില്‍ കമ്പനി എഞ്ചിനീയറിംഗ്, മാര്‍ക്കറ്റിംഗ്, ബിസിനസ്, സെയില്‍സ് എന്നീവയുള്‍പ്പെടെയുള്ള മേഖലയില്‍ ആളുകളെ നിയമിക്കാനാണ് തീരുമാനം.

'നിങ്ങള്‍ക്കറിയാം നമ്മുടെ സാഹചര്യങ്ങള്‍ അത്ര മികച്ചതല്ല. കഴിവ് തെളിയിക്കപ്പെട്ട വ്യക്തികള്‍ക്ക് പോലും ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഫോണ്‍പേയുടെ സഹസ്ഥാപകനും സിടിഒയുമായ രാഹുല്‍ ചാരി പറഞ്ഞു.

'തുടക്കത്തില്‍ ഞങ്ങള്‍ എഞ്ചിനീയറിംഗ് കേന്ദ്രീകൃത കമ്പനിയായിരുന്നു. ഞങ്ങള്‍ ഒരുപാട് പുതിയ കാര്യങ്ങള്‍ രൂപപ്പെടുത്തി. എന്‍ഞ്ചിനീയറിംഗും അതിന്റെ ഉല്‍പ്പന്നങ്ങളുമായിരുന്നു അതിന്റെ കാതല്‍. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നിരവധി പ്രൊഡക്ടുകള്‍ ഉരുത്തിരിഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണ് ബിസിനസ് ഡെവലപ്പ്‌മെന്റ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, തുടങ്ങിയ കാര്യങ്ങള്‍ ഉരുതിരിഞ്ഞു വരുന്നത്.' രാഹുല്‍ ചാരി വ്യക്തമാക്കി.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് വഴി പേയ്‌മെന്റ് സൗകര്യങ്ങള്‍ സജ്ജമാക്കിയ ഫോണ്‍ പേ 183 ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനായി മിനി ഡിജിറ്റല്‍ സ്റ്റേര്‍ ഫ്രണ്ട് എന്ന അപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+