ഫിസിക്കൽ എഡ്യൂക്കേഷൻ കൺസൾട്ടന്റ് , ജൂനിയർ ലാബ് അസിസ്റ്റന്റ് : തൊഴിൽ അവസരങ്ങൾ അറിയാം
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/EGzphb3Q9dFK3BCB7 എന്ന ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കണം. 12 ഒഴിവുണ്ട്.
പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ആറ് മാസം ഗവൺമെന്റ് ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ/ ജൂനിയർ ലാബ് അസിസ്റ്റന്റായി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായം 18നും 40നും മധ്യേ. പ്രതിമാസ വേതനം 19,710 രൂപ. അപേക്ഷ 22ന് വൈകിട്ട് 5നകം നൽകണം.
ഫിസിക്കൽ എഡ്യൂക്കേഷൻ കൺസൾട്ടന്റ്
സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കൺസൾട്ടന്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്കായി സംവരണം ചെയ്ത താത്ക്കാലിക ഒഴിവുണ്ട്. 01.01.2021ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 40000 രൂപ. അംഗീകൃത സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദം ഉണ്ടാവണം.
ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ, സർവകലാശാലയിലെയോ വിദ്യാഭ്യാസ സ്ഥാപനത്തിലെയോ ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ തസ്തികകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 20 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

താത്ക്കാലിക ഒഴിവ്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, കാർപ്പെന്ററി, ടൂ & ത്രീവീലർ മെയിന്റനൻസ് ട്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികകളിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐറ്റിഐ / വിഎച്ച്എസ്ഇ / കെറ്റിജിഇ സർട്ടിഫിക്കറ്റുമാണ് യോഗ്യത.
യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. ട്രേഡ്‌സ്മാൻ (ടൂ & ത്രീവീലർ മെയിന്റനൻസ്) നവംബർ 22ന് 10 മണിക്കും ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) നവംബർ 23ന് 10 മണിക്കും ട്രേഡ്‌സ്മാൻ (കാർപ്പെൻഡറി) നവംബർ 23ന് 2 മണിക്കും ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: 0472 2812686.
ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ
കേരള ഷോപ്‌സ് ആന്റ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൃശ്ശൂർ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തൊഴിൽ വകുപ്പിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് ലേബർ ഓഫീസർ തസ്തികയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനോ, സംസ്ഥാന സർവീസിലെ തത്തുല്യ പദവി വഹിക്കുന്നവരോ ആയിരിക്കണം.
ശമ്പള സ്‌കെയിൽ 51,400 - 1,10,300. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, രശ്മി, റ്റി.സി 82/1937, കോൺവെന്റ് റോഡ്, വഞ്ചിയൂർ പി ഒ, തിരുവനന്തപുരം - 695 035 എന്ന വിലാസത്തിൽ 30 നകം അപേക്ഷ നൽകണം.
കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിൽ എൻജിനിയറിങ് വിഭാഗത്തിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 27 വരെ നൽകാം. അപേക്ഷകൾ നേരിട്ടും തപാലിലും നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ജില്ലാ ശുചിത്വ മിഷനുകളിൽ ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.sanitation.kerala.gov.in.
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാറെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
Recommended Video
സർക്കാർ നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പൽ / പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം നവംബർ 29 വൈകിട്ട് അഞ്ചിനകം രജിസ്ട്രാർ, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.












Click it and Unblock the Notifications