Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മലയാളം ഗസ്റ്റ് അധ്യാപക നിയമനം: തൊഴിൽ അവസരങ്ങൾ അറിയാം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2023 മാര്‍ച്ച് 31 വരെയാണ് നിയമനം. ബയോഡാറ്റ, യോഗ്യത, വയസ്, ജാതി എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 11ന് രാവിലെ 10 മണിക്ക് ചാലക്കുടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0480-2960400

ഗസ്റ്റ് അധ്യാപക നിയമനം

ഗസ്റ്റ് അധ്യാപക നിയമനം

ചിറ്റൂര്‍ ഗവ. കോളേജില്‍ മലയാളം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് 12 ന് രാവിലെ 10.30 ന് അഭിമുഖത്തിന് നേരിട്ടെത്തണമെന്ന് വൈസ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8078042347.

ഗസ്റ്റ് ലക്ച്ചറർ നിയമനം

ഗസ്റ്റ് ലക്ച്ചറർ നിയമനം

കണ്ണൂര്‍ ഗവ പോളിടെക്നിക്ക് കോളേജില്‍ ഈ അധ്യയന വര്‍ഷം ദിവസ വേതനാടിസ്ഥാനത്തില്‍ വിവിധ എഞ്ചിനിയറിങ്ങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യതയുണ്ടെങ്കില്‍ അത്, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ആഗസ്റ്റ് 11ന് രാവിലെ പത്ത് മണിക്ക് എഴുത്ത് പരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാവണം

അധ്യാപക നിയമനം

അധ്യാപക നിയമനം

പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ കെമിസ്ട്രി, ഇംഗ്ലീഷ്, ഫിസിക്‌സ് വിഷയങ്ങളില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 10 ന് രാവിലെ 9.30 ന് കെമിസ്ട്രി തസ്തികയിലും രാവിലെ 11.30 ന് ഇംഗ്ലീഷ് തസ്തികയിലും ഓഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഫിസിക്‌സ് തസ്തികയിലും കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640

വാക്-ഇന്‍-ഇന്‍റര്‍വ്യൂ

വാക്-ഇന്‍-ഇന്‍റര്‍വ്യൂ

തൃപ്പൂണിത്തുറ ഗവ .ആയുർവേദ കോളേജ് ആശുപത്രിയിൽ ഒഴിവുളള ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനായി വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തുന്നു. യോഗ്യത : എസ്.എസ്.എല്‍.സി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സാകണം. പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികൾ നിശ്ചിത യോഗ്യതയുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 17 -ന് രാവിലെ 11-ന് തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോൺ: 0484-2777489/2776043

ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

മരുതറോഡ് ഗവ. കൊമേഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന രണ്ടു വര്‍ഷ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, തത്തുല്യ പരീക്ഷകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവര്‍ക്ക് പ്രായപരിധി കൂടാതെ അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 100 രൂപയും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 50 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷകള്‍ ഓഗസ്റ്റ് 19 നകം www.polyadmissions.org/gci ല്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ മുഖേന ഫീസ് അടച്ച് ഓണ്‍ലൈനായി നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2532371, 7306849908

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+