വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍: തൊഴിൽ അവസരങ്ങൾ
ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ (എച്ച്.എസ്) (ഒന്നാം എന്‍.സി.എ.-ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍ 684/21) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ പി.എസ്.സി ആഫീസില്‍ വെച്ച് ജനുവരി 12-ന് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സല്‍, ഒ.ടി.ആര്‍. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും സഹിതം നിശ്ചിത സമയത്തും തീയതിയിലും കോഴിക്കോട് ജില്ലാ പി.എസ്.സി. ആഫീസില്‍ നേരിട്ട് ഹാജരാകേണ്ടതും പി.എസ്.സി. വെബ്‌സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കേണ്ടതുമാണ്.
നിഷിൽ അസിസ്റ്റന്റ്ഷിപ്പിന് അവസരം
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റന്റ്ഷിപ്പിന് അവസരം. ഒരു വർഷത്തേയ്ക്കാണ് സ്റ്റൈപ്പന്റോട് കൂടിയ അപ്രന്റിസ്ഷിപ്പ്. ഉദ്യോഗാർഥികൾക്ക് 16ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. പ്രവൃത്തി പരിചയം, യോഗ്യത തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
അഴുത ഐ.സി.ഡി.എസ് പരിധിയിലെ പീരുമേട്, ഏലപ്പാറ, പെരുവന്താനം പഞ്ചായത്തുകള്‍ക്ക് കീഴിലുളള അങ്കണവാടികളില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 2023 ജനുവരി 1 ന് 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍. എഴുതാനും വായിക്കാനും അറിയാവുന്ന എസ്.എസ്.എല്‍.സി പാസാവാത്ത 18-46 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21. ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ്, അഴുത, മിനി സിവില്‍സ്റ്റേഷന്‍, പീരുമേട്, പിന്‍: 685531 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷാഫോം അഴുത പ്രോജക്റ്റ് ഓഫീസില്‍ നിന്നും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869 233281.
ഡിജിറ്റല്‍ സര്‍വെ: ഹെല്‍പ്പര്‍ നിയമനത്തിന് അഭിമുഖം
''എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്'' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി നാലു വര്‍ഷം കൊണ്ട് ശാസ്ത്രീയമായ രീതിയില്‍ സര്‍വെ ചെയ്ത് കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഇടുക്കി ജില്ലയില്‍ സര്‍വെയര്‍മാരെയും ഹെല്‍പ്പര്‍മാരെയും നിയമിക്കുന്നു. ഇതിന്റെ ഭാഗമായ ഹെല്‍പ്പര്‍മാരുടെ അഭിമുഖം 2023 ജനുവരി 16, 17, 18, 19 തീയതികളില്‍ രാവിലെ 10 മുതല്‍ ഇടുക്കി കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും മിനി കോണ്‍ഫറന്‍സ് ഹാളിലും നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് അഭിമുഖത്തിന് ഹാജരാകണം. ഇന്റര്‍വ്യൂവിന് കത്ത് ലഭിക്കാത്തവര്‍ എംപ്ലോയ്‌മെന്റ് ഐ.ഡി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, എഴുത്ത് പരീക്ഷ ഹാള്‍ടിക്കറ്റ് എന്നിവ സഹിതം കളക്‌ട്രേറ്റിലെ സര്‍വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9567337719.
മഹാരാജാസ് കോളേജില്‍ മെഗാ ജോബ് ഫെയര്‍
എറണാകുളം മഹാരാജാസ് കോളേജിലെ പ്ലേസ്മെന്‍റ് സെല്ലും എം.ഇ.സി.ടി ജോബ് ക്ലബ്ബും സംയുക്തമായി മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 21 ന് മഹാരാജാസ് കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ നൂറില്‍പരം സ്ഥാപനങ്ങളിലെ അയ്യായിരത്തിലധികം വരുന്ന ഒഴിവുകളിലേക്കുളള അഭിമുഖങ്ങൾ നടക്കും. പ്ലസ് ടു/ഡിപ്ലോമ മുതല്‍ ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് മേളയില്‍ പങ്കെടുക്കാം. പ്രസ്തുത കോഴ്സുകളുടെ അവസാന സെമസ്റ്റര്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികൾക്കും പങ്കെടുക്കാന്‍ സാധിക്കും. രജിസ്ട്രേഷന്‍ പൂര്‍ണമായും സൗജന്യമായിരിക്കും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾക്ക് www.mectedupark/jobfair2023 സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ, സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. കൂടുതല്‍ വിശദാംശങ്ങൾക്കായി 6282561649 നമ്പറില്‍ ബന്ധപ്പെടുക്കുക.












Click it and Unblock the Notifications