കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍: അഭിമുഖം മാര്‍ച്ച് 24ന്
ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഹൈസ്കൂള്‍) (മലയാളം മീഡിയം) (എന്‍.സി.എ-ധീവര, എസ്.സി.സി.സി) (കാറ്റഗറി നമ്പര്‍ 575/19,578/19) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് എറണാകുളം ജില്ല ഓഫീസില്‍ മാര്‍ച്ച് 24ന് അഭിമുഖം നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസല്‍, ഒ.റ്റി.ആര് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും എറണാകുളം ജില്ല പി.എസ്.സി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ആലപ്പുഴ ജില്ലാ പി.എസ്. സി ഓഫീസര്‍ അറിയിച്ചു.