കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ, പ്രോജക്ട് അസോസിയേറ്റ്: തൊഴിൽ അവസരങ്ങൾ

Google Oneindia Malayalam News

സർക്കാർ സ്വയംഭരണ സ്ഥാപനമായ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്-ൽ ഒഴിവുള്ള ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബാചലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ യോഗ്യതയുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വിലാസം- ദി ഡയറക്ടർ, സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം - 695 581. കൂടുതൽ വിവരങ്ങൾക്ക്: www.tvm.simc.in. ഫോൺ: 0471 2418524, 9249432201.

പ്രോജക്ട് അസോസിയേറ്റ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ കണ്ണാടിപ്പായ സ്‌പെഷ്യൽ ബാംബൂ വെയ്‌വ്ഡ് മാറ്റ് പ്രോഡക്റ്റ്- സയന്‌റിഫിക്, ടെക്‌നിക്കൽ ആൻഡ് മാർക്കറ്റിംഗ് ഇന്റർവെൻഷൻ ഫോർ ട്രൈബൽ എംപവർമെന്റിൽ ഒരു പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

jobs

അപേക്ഷ തീയതി നീട്ടി

കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഡിസംബർ 7 വരെ നീട്ടി. ഫീസ് ഓൺലൈനായി ഡിസംബർ 9 വരെ അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.

ഭക്ഷണം വിളമ്പാന്‍ മൂന്നര മിനുട്ട് വൈകി; യുവതിക്ക് 40 കോടി ലഭിക്കുമോ? മുള്‍മുനയില്‍ഭക്ഷണം വിളമ്പാന്‍ മൂന്നര മിനുട്ട് വൈകി; യുവതിക്ക് 40 കോടി ലഭിക്കുമോ? മുള്‍മുനയില്‍

തൊഴിലധിഷ്ഠിത കോഴ്സുകളിൽ സീറ്റൊഴിവ്

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷിനിൽ ആരംഭിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവണ്ട്.

പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർഥികൾക്ക് നിയാമാനുസൃത ഫീസ് സൗജന്യമായിരിക്കും. പ്രസ്തുത കാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രയിനിംഗ്, സിറ്റിസെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695024 ഫോൺ: 0471-2474720, 0471-2467728 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. വെബ്സൈറ്റ്: www.captkerala.com.

English summary
Physical Education Teacher, Project Associate: Know latest Career Opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X