കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി പരിശീലകർ: തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021 - 22 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ ഒന്നിനകം പാലക്കാട് ബ്ലോക്ക് ഓഫീസിലോ, കുന്നത്തൂർമേട്, കോങ്ങാട് എന്നിവിടങ്ങളിലുള്ള ശിശുവികസന പദ്ധതി ഓഫീസുകളിൽ എത്തിക്കണമെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 0491 2528500.

JOB

ഗസ്റ്റ് അധ്യാപക ഒഴിവ്
പുനലൂര്‍ സര്‍ക്കാര്‍ പോളി ടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍, മാത് സ് അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലെ താല്ക്കാലിക ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 29 ന് രാവിലെ 10ന് കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും .

ഗസ്റ്റ് ലക്ചറര്‍ അടിസ്ഥാനയോഗ്യത ഒന്നാം ക്ലാസ് ബിടെക് ബിരുദം, അസിസ്റ്റന്റ് പ്രൊഫസര്‍ അടിസ്ഥാനയോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാവണം. ഫോണ്‍ 0475 2228683.

താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

ജില്ലയിലെ പ്രൈമറി വിഭാഗം അധ്യാപകരെ ഹൈസ്‌കൂൾ അധ്യാപകരായി സ്ഥാനക്കയറ്റം നൽകാനും പാർട്ട് ടൈം അധ്യാപകരെ ഫുൾടൈം അധ്യാപകരായി സ്ഥാനക്കയറ്റം നൽകുന്നതിനുമായി തയ്യാറാക്കിയ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും വിശദവിവരങ്ങളും www.ddepalakkad.wordpress.com ൽ ലഭിക്കും. ലിസ്റ്റിൻമേൽ പരാതിയുള്ളവർ, പുതുതായി പേര് ഉൾപ്പെടുത്തേണ്ടവർ ഒക്ടോബർ അഞ്ചിനകം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധരേഖകളും മേലുദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തലോടെ നേരിട്ട് നൽകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.

തൊഴിൽ പരിശീലനം

കൊട്ടിയം കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന വിമന്‍സ് ടെയിലര്‍ (30 ദിവസം), മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ് (30 ദിവസം), ഫാസ്റ്റ് ഫുഡ്സ്റ്റാള്‍ ഉദ്യാമി (10 ദിവസം) എന്നീ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. 18നും 45നും ഇടയില്‍ പ്രായമുള്ള സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യം ഉള്ളവരായിരിക്കണം അപേക്ഷകര്‍.
പരിശീലനം, ഭക്ഷണം തുടങ്ങിയവ സൗജന്യം. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഡയറക്ടര്‍ കാനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ. ഐ.പി ക്യാമ്പസ്, കൊട്ടിയം പി. ഒ, കൊല്ലം -691571 വിലാസത്തില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0474 2537141.

ഗസ്റ്റ് അധ്യാപക നിയമനം

മീനങ്ങാടി ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് തസ്തികയിലേക്ക് ഗസ്റ്റ് അധ്യപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 1 ന് രാവിലെ 10 ന് നടക്കും. യോഗ്യത: ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നു റഗുലര്‍ പഠനത്തിലൂടെ നേടിയ കൊമേഴ്സ് ബിരുദം, ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്, ഡി.ടി.പി. (ഇംഗ്ലീഷ്, മലയാളം) ടാലി, വേഡ് പ്രൊസസിങ് (ഇംഗ്ലീഷ്, മലയാളം). ഫോണ്‍ 04936 248380.

ഇന്‍സ്ട്രക്ടര്‍ ഇന്‍ ടൈലറിങ് ആന്‍ഡ് ഗാര്‍മെന്റ്

വേങ്ങര ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് സെന്ററില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടൈലറിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, രണ്ട് വര്‍ഷ റഗുലര്‍ കോഴ്‌സിനുശേഷം കോസ്റ്റ്യൂം ഡിസൈനിങ് ആന്‍ഡ് ഡ്രെസ് മേക്കിങില്‍ ലഭിക്കുന്ന ഡിപ്ലോമ അല്ലെങ്കില്‍ ടൈലറിങ്, എംബ്രോയിഡറി ആന്‍ഡ് നീഡില്‍ വര്‍ക്കില്‍ കെ.ജി.ടി.ഇ, അല്ലെങ്കില്‍ ബി.എസ്.സി ഫാഷന്‍ ഡിസൈനിങ്ങ് അല്ലെങ്കില്‍ എന്‍.ഐ.എഫ്.ടിയില്‍ നിന്ന് ലഭിച്ച ബിരുദം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 28ന് രാവിലെ 12ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.

English summary
Physiotherapy and Speech Therapy Trainers: Know job opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X