Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാസ്റ്റിക്‌സ് എന്‍ജീനിയറിങ് ആന്റ് ടെക്‌നോളജിയില്‍ 241 ഒഴിവുകള്‍; കൊച്ചിയിലും അവസരം

ചെന്നൈ: ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌സ് എന്‍ജീനിയറിങ് ആന്റ് ടെക്‌നോളജിയില്‍ 241 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. CIPET ന് കീഴില്‍ കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ഗ്വാളിയാര്‍, ഹാല്‍ഡിയ, മൈസൂരു, ഗുവാഹടടി, മധുര, വിജയവാഡ, ചന്ദ്രപൂര്‍, വാല്‍സഡ്, റാഞ്ചി, ഭോപ്പാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍, പാരാദ്വീപ്, കോര്‍ബ. ബഡ്ഡി. ബലാസോര്‍, ദെഹ്‌റാദൂര്‍, അര്‍ഗത്തല എന്നിവിടങ്ങളിലെ കാര്യാലങ്ങളിലാണ് നിയമനം.

തപാല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ മാസം 20ാം തിയ്യതി വരെ അപേക്ഷ സമര്‍പ്പിക്കാം. www.cipet.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള മാതൃകയില്‍ അപേക്ഷ തയ്യാറാക്കി അനുബന്ധ രേഖകള്‍ സഹിതം The Principal Director(New Projects), CIPET Head Office, T.V.K Industrial Estate, Guindy, Chennai, 600032 എന്ന വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റില്‍ അയക്കുക.

job

തപാല്‍ കവറിന് പുറത്ത് പരസ്യ വിജ്ഞാപന നമ്പറും തസ്തികകളും CIPET സെന്റ്‌റും രേഖപ്പെടുത്തണം.തസ്തിക, ഒഴിവുകള്‍, യോഗ്യത, ശമ്പളം എന്നിവ താഴെ,

1) ലക്ച്ചര്‍-46 പ്ലാസ്റ്റിക് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജി, മെക്കാനിക്കല്‍ മാനുഫാക്ച്ചറിംഗ്, എന്‍ജിനീയറിംഗ്

യോഗ്യത: മെക്കാനിക്കല്‍ കെമിക്കല്‍ പ്ലാസ്റ്റിക്, പോളിമര്‍, ടെക്‌നോളജിക്കല്‍ ഫുള്‍ ടൈം ഫസ്റ്റ് ക്ലാസ് ബി.ഇ/ബിടെക് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പോളിമര്‍ സയന്‍സില്‍ എംഎസ് സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. എം.ഇ/ എംടെക് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രായപരിധി: 65 വയസ്
ശമ്പളം 44,900

2) ടെക്‌നിക്കല്‍ അസിസ്റ്റന്റ്-90

യോഗ്യത- DPMT/DPT/PGD/PTQC/PGD/PPT/PDPMD മെക്കാനിക്കല്‍ ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

പ്രായപരിധി: 35 വയസ്സ്
ശമ്പളം: 21,700

3) ലൈബ്രേറിയന്‍-8

ലൈബ്രറി സയന്‍സില്‍ ബിരുദം/ ഡിപ്ലോമയും ടൈപ്പിംഗും. പി.സി ഓപ്പറേഷനില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി: 35 വയസ്സ്
ശമ്പളം: 21,700

4) പ്ലേസ്‌മെന്റ് ആന്റ് കസ്റ്റമര്‍ റിലേഷന്‍സ് ഓഫീസ്-7

യോഗ്യത: ബി.ഇ/ ബി.ടെക്/ എം.ബി.എയും അഞ്ച് വര്‍ഷത്തെ പ്രവൃത്ത് പരിചയവും.

പ്രായപരിധി: 45 വയസ്

ശമ്പളം: 40000 രൂപ

5) അസിസ്റ്റന്റ് പ്ലേസ്‌മെന്റ് ഓഫീസര്‍-10

യോഗ്യത: ബി.ഇ/ ബി.ടെക്/ എം.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
പ്രായപരിധി: 35 വയസ്സ്

ശമ്പളം: 35,000

5)ഫാക്കല്‍റ്റി- 62

കെമിസ്ട്രി/ ഫിസിക്‌സ്/ മാത്തമാറ്റിക്‌സ്/ ഇംഗ്ലീഷ്/കമ്പ്്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രിക്കല്‍സ് ആന്റ് ഇലക്ട്രോണിക്‌സ്/ സിവില്‍

യോഗ്യത: കെമിസ്ട്രി/ ഫിസിക്‌സ്/ മാത്തമാറ്റിക്‌സ്/ ഇംഗ്ലീഷ്/ കമ്പ്്യൂട്ടര്‍ സയന്‍സ്/ഇലക്ട്രിക്കല്‍സ് ആന്റ് ഇലക്ട്രോണിക്‌സ്/ സിവില്‍ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

പ്രായപരിധി: 65 വയസ്
ശമ്പളം: 35,000 രൂപ

6) ലബോറട്ടറി ഇന്‍സ്ട്രക്ടര്‍-18

കെമിസ്ട്രി/ ഫിസിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സില്‍ ബിരുധം അല്ലെങ്കില്‍ കംമ്പ്യൂട്ടല്‍ സയന്‍സ്, ഇലക്ട്രിക് ആന്റ് ഇലക്ട്രോണിക്‌സില്‍ ത്രിവത്സര ഡിപ്ലോമ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി: 35 വയസ്

ശമ്പളം: 25,000 രൂപ
7) ഫിസിക്കല്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍

യോഗ്യത: ഫിസിക്കല്‍ എജ്യൂക്കേഷനില്‍ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും

പ്രായപരിധി: 35 വയസ്

ശമ്പളം : 25,000 രൂപ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+