കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ്‌ടുക്കാര്‍ക്ക്‌ കേന്ദ്ര സേനയില്‍ അവസരം; യുപിഎസ്‌ സി അപേക്ഷ ക്ഷണിച്ചു

Google Oneindia Malayalam News

ന്യൂഡല്‍ഹി; നാഷ്‌ണല്‍ ഡിഫന്‍സ്‌ അക്കാദമി ആന്‍ഡ്‌ നേവല്‍ അക്കാദമി പരീക്ഷ (I) 2021 യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ആകെ 400 ഒഴിവുകളാണ്‌ ഉള്ളത്‌. പ്ലസ്‌ടുക്കാര്‍ക്ക്‌ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക്‌ മാത്രമേ അപേക്ഷിക്കാനാകൂ. 2021 ഏപ്രില്‍ 18നാണ്‌ പരീക്ഷ. കേരളത്തില്‍ രണ്ട്‌ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്‌. നാഷ്‌ണല്‍ ഡിഫന്‍സ്‌ അക്കാദമിയില്‍ 370 ഒഴിവുകളും ഇന്ത്യന്‍ നാവിക അക്കാദമിയില്‍ 30 ഒഴിവുകളുമാണുള്ളത്‌.

നാഷ്‌ണല്‍ ഡിഫന്‍സ്‌ അക്കാദമിയിലെ കരസേനയിലേക്കുള്ള അപേക്ഷകര്‍ പ്ലസ്‌ടു പാസായിരിക്കണം. ഡിഫന്‍സ്‌ അക്കാദമിയിലെ വ്യോമസേനയിലേക്കും നാവിക സേനയിലേക്കും ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്കുമുള്ള അപേക്ഷകര്‍ ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ എന്നിവ വിഷയങ്ങളായുള്ള പ്ലസ്‌ ടു കോഴ്‌സ്‌ പാസായവരാകണം. പ്ലസ്‌ ടു ക്ലാസില്‍ പഠിക്കുന്നവര്‍ക്കും നിബന്ധനകളോടെ പരീക്ഷ എഴുതാം.
പ്രായപരിധി: 2002 ജൂലയ്‌ രണ്ടിനും 2005 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരാകണം. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരവും പരീക്ഷ കേന്ദ്രങ്ങളാണ്‌.

nda

അപേക്ഷകര്‍ക്ക്‌ നിശ്ചിത ശാരീരിക യോഗ്യതകളുണ്ടായിരിക്കണം. ആവശ്യമായ ഉയരം,ഭാരം, ശാരീരിക അളവുകള്‍ എന്നവയുടെ വിഎശദവിവരങ്ങള്‍ക്ക്‌ WWW.upsc.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക ഈ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക ഈ വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈനായി അപേക്ഷയയക്കാം. പരീക്ഷ ഫീസ്‌: 100 രൂപ എസ്‌.സി,എസ്‌.ടി വിഭാഗക്കാര്‍കക്‌ ഫീസടക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജനുവരി 19.

English summary
lus two passed students have 400 vacancies in NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X