കൊവിഡ് പ്രതിസന്ധി: പുതുക്കിയ പരീക്ഷ തിയ്യതി ജൂണ്‍ 1 ന് ശേഷം പ്രഖ്യാപിക്കുമെന്ന് എസ്എസ്സി
ദില്ലി: കൊറാണ വൈറസ് രോഗത്തെതുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ തിയ്യതികള്‍ ജൂണ്‍ 1 ന് ശേഷം പ്രഖ്യാപിക്കുമെന്ന് സ്റ്റാഫ് സെലക്ഷന് കമ്മീഷന്. ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയതോടെയാണ് തീരുമാനം ജൂണിലേക്ക് നീട്ടിയത്.
ജൂനിയര്‍ എഞ്ചിനീയര്‍, സ്റ്റേനോഗ്രാഫര്‍, ഗ്രേഡ് സി ആന്റ് ഡി, കമ്പൈന്‍ഡ് ഹയര്‍സെക്കണ്ടറി സ്കില്‍ ടെസ്റ്റ് എന്നീ പരീക്ഷകളാണ് കൊറോണയെ തുടര്‍ന്ന് നിര്‍ത്തി വെച്ചത്.
പുതുക്കിയ പരീക്ഷ തീയ്യതികള്‍ sss.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കുമെന്ന് എസ്എസ്സി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ ഉമംഗ് ആപ്പിലും വിവരങ്ങള്‍ ലഭിക്കും.
എസ്എസ്സി പരീക്ഷ കലണ്ടര്‍ പ്രകാരം നടക്കേണ്ടിയിരുന്ന പരീക്ഷകളും ഇതുവരേയും നടന്നിട്ടില്ല. 2020 ലെ ആദ്യ പരീക്ഷ ഏപ്രിലില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയുടെ തിയ്യതി ജൂണ്‍ അഞ്ചിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷന് തീരുമാനിച്ചിരിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷക്ക് പുറമേ ഇന്ത്യന്‍ എകണോമിക് സര്‍വീസസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ്, കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ്,എന്‍ഡിഎ ആന്‍ഡ് നേവല്‍ അക്കാദമി തുടങ്ങിയ പരീക്ഷകളും കൊറോണ വൈറസിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു.
കൊറോണയുടെ സാഹചര്യം കൂടി പരിശോധിച്ചായിരിക്കും തിയ്യതികള്‍ പ്രഖ്യാപിക്കുക. നേരത്തെ മെയ് 31 നാണ് യുപിഎസ്സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
വെസ്റ്റേണ്‍ റെയില്‍വേ ജഗ്ജീവന് റാം ഹോസ്പിറ്റലില്‍ 177 ഒഴിവുകള്‍
നാടോടിക്കാറ്റിലെ ദാസനെ ഓര്‍മയുണ്ടോ? പാവയ്ക്കാ, വെണ്ടയ്ക്കാ... അതേ ഗതി വരുന്നു... ജീവിക്കണ്ടേ