Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂസ് ആങ്കർ ജോലിയാണോ സ്വപ്നം; പ്രസാർ ഭാരതി വിളിക്കുന്നു, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ന്യൂസ് റീഡർ/ ന്യൂസ് ആങ്കർ, വെബ്‌സൈറ്റ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്ക് പ്രസാർ ഭാരതി അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവസാന തീയതിയായ ജനുവരി 18ന് മുമ്പ് അപേക്ഷിക്കാം. പ്രസാർ ഭാരതി ജോലി ഒഴിവുകൾ 2022-നെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. എഴുത്തുപരീക്ഷ/പേഴ്‌സണൽ ഇന്റർവ്യൂ/മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

prasar bharathi

കേരള വന ഗവേഷണ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവ്

പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവ്. ബോട്ടണി/സുവോളജി എന്നിവയില്‍ ഒന്നാം ക്ലാസ് ബിരുദവും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. തദ്ദേശീയ സമൂഹത്തോടൊപ്പം പ്രവര്‍ത്തിച്ച പരിചയം അഭികാമ്യം. കാലാവധി 6 മാസം. ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ. 2022 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസ് ഇളവ് ഉണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 30 ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ ഹാജരാകണം.

ഹയര്‍ സെക്കന്‍ഡറി ഹിന്ദി അധ്യാപക ഒഴിവ്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ - ഹിന്ദി തസ്തികയില്‍ ഭിന്നശേഷി - കാഴ്ച പരിമിതര്‍ക്കു സംവരണം ചെയ്തിരിക്കുന്ന മൂന്നു സ്ഥിരം ഒഴിവുകളുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ശ്രവണ പരിമിതര്‍, അംഗവൈകല്യമുള്ളവര്‍, ലോക്കോമോട്ടര്‍ ഡിസബിലിറ്റി/ സെറിബ്രല്‍ പാഴ്‌സി എന്നീ വിഭാഗത്തിലുള്ളവരെ യഥാക്രമം പരിഗണിക്കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ് തികയാന്‍ പാടില്ല. ശമ്പള സ്‌കെയില്‍ 45600 - 95600. യോഗ്യത. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഹിന്ദി ബിരുദാനന്തര ബിരുദം, ബിഎഡും സെറ്റ് / നെറ്റ് / എംഎഡ് / എംഫില്‍ / പിഎച്ച്ഡി തത്തുല്യം എന്നിവയാണു യോഗ്യതകള്‍. എസ്.സി. എസ്ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള മാര്‍ക്ക് ഇളവു ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 24നു ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടു ഹാജരാകണം. നിലവില്‍ ജോലിചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+