മാധ്യമപ്രവര്‍ത്തകരാണോ? പ്രസാര്‍ ഭാരതിയില്‍ അവസരം, ശമ്പളം എത്രയെന്നറിയാമോ?
പ്രസാര്‍ ഭാരതി ദൂരദര്‍ശന്‍ ലഖ്നൗവില്‍ കരാര്‍ അടിസ്ഥാനത്തില്‍ എഡിറ്റോറിയല്‍ എക്സിക്യൂട്ടീവ്/ ന്യൂസ് റീഡര്‍ കം ട്രാന്‍സ്ലേറ്റര്‍ (ഹിന്ദി) തസ്തികയിലേക്ക് യോഗ്യതയും തല്‍പരരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. പ്രസ്തുത തസ്‌കയില്‍ ആകെ 3 ഒഴിവുകള്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജേണലിസത്തില്‍ പിജി/പിജി ഡിപ്ലോമയും ന്യൂസ് ഓര്‍ഗനൈസേഷനിലോ പബ്ലിക്കേഷന്‍ ഹൗസിലോ ജോലി ചെയ്ത മൂന്ന് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം.
അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 08-02-2024-ന് 58 വയസില്‍ കൂടരുത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 40000 രൂപ മുതല്‍ 50000 രൂപ വരെ ശമ്പളം ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ നിയമന കാലാവധി 2 വര്‍ഷമായിരിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസാര്‍ ഭാരതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫെബ്രുവരി എട്ടിന് മുന്‍പ് അപേക്ഷിക്കണം.

വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് പുറമെ അപേക്ഷകര്‍ക്ക് ഹിന്ദിയില്‍ വൈദഗ്ധ്യം ഉണ്ടാിയിരിക്കണം. ഒപ്പം എ വി മീഡിയത്തിനായുള്ള വോയ്സ് ഓഡിഷനും അവതരണ വൈദഗ്ധ്യവും ഇംഗ്ലീഷില്‍ നിന്ന് ഹിന്ദിയിലേക്കുള്ള വിവര്‍ത്തന വൈദഗ്ധ്യവും അത്യാവശ്യമാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യാനുസരണം ന്യൂസ് ബുള്ളറ്റിന്‍, മാഗസിന്‍ എന്നിവ തയ്യാറേക്കണ്ടി വരും. വാര്‍ത്താമൂല്യമുള്ള പ്രതികരണങ്ങളും വിശദാംശങ്ങളും ശേഖരിച്ച് പ്രൊഡക്ഷന്‍ ടീമുമായി യോജിച്ച് പ്രവര്‍ത്തിക്കണം. പ്രത്യേക പരിപാടികള്‍ക്കായി ആവശ്യാനുസരണം അഭിമുഖങ്ങള്‍ നടത്തുക. റേഡിയോ, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്കായി സ്‌ക്രിപ്റ്റ് തയ്യാറാക്കുക. റിപ്പോര്‍ട്ടിംഗ്, റൈറ്റിംഗ്, സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യല്‍ എന്നിവയില്‍ കൃത്യത പാലിക്കുക.












Click it and Unblock the Notifications