Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷയില്ല, അഭിമുഖം മാത്രം:എസ്എസ്എൽസി മുതല്‍ ബിടെക്ക് വരെ: 500 ലേറെ തൊഴില്‍ അവസരം

എസ്എസ്എൽസി മുതല്‍ ബിടെക് വരെ യോഗ്യതയുള്ളവർക്ക് അവസരങ്ങളുടെ വാതില്‍ തുറന്നുകൊണ്ട് പ്രയുക്തി തൊഴില്‍ മേള. 5: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററും കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജും സംയുക്തമായി 'പ്രയുക്തി-2025' തൊഴിൽമേള 2025 ജൂൺ 28 ശനിയാഴ്ച കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.

എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ്, ഐ ടി ഐ, ഡിപ്ലോമ, ബി ടെക് തുടങ്ങിയ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിൽ പങ്കെടുക്കാം. സ്വകാര്യ മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 20-ലധികം പ്രമുഖ ഉദ്യോഗദാതാക്കൾ പങ്കെടുക്കുന്ന ഈ മേളയിൽ 500-ലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.

hiring-

സംസ്ഥാന സർക്കാരിന്റെ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ സൗജന്യ സേവനമായ ഈ അവസരം പ്രയോജനപ്പെടുത്താൻ, ഉദ്യോഗാർത്ഥികൾ എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ വെബ്സൈറ്റായ www.empekm.in-ൽ രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. രാവിലെ 9:30-ന് ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, ജോബ് ഫെസ്റ്റ് രജിസ്ട്രേഷനിൽ ലഭിച്ച അഡ്മിഷൻ സ്ലിപ് എന്നിവയുമായി ഹാജരാകണം. ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് പരിപാടി ദിവസം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക: ഫോൺ: 0484-2422452, 9446025780, 9446926836

അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

ഓച്ചിറ, വെട്ടിക്കവല, കുളക്കട ഐ.റ്റി.ഐകളില്‍ അപ്രന്റിസ് ക്ലര്‍ക്കുമാരെ താല്‍കാലികമായി നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത:. ബിരുദം, ഡി.സി.എ/സി.ഒ.പി.ഒ, മലയാളം കമ്പ്യൂട്ടിങ് പരിജ്ഞാനം. പ്രതിമാസം 10000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായപരിധി: 35 വയസ്. അവസാന തീയതി: ജൂലൈ മൂന്ന്. ഫോണ്‍. 0474 2794996.

ജനറൽ ആശുപത്രിയിൽ അവസരം

തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ, പവർ ലോൺട്രി ട്രെയിൻഡ് ഡോബി തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം. ഇ സി ജി ടെക്നീഷ്യന് വിഎച്ച്എസ്‌സി ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നിഷ്യൻ കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും പവർ ലോൺട്രി ട്രെയിൻഡ് ഡോബിയ്ക്ക് എട്ടാം ക്ലാസ് പാസും രണ്ട് വർഷത്തിൽ കുറയാത്ത പവർലോൺട്രി പ്രവൃത്തി പരിചയവുമാണ് യോഗ്യത.

പ്രായപരിധി 18 നും 40 നും മധ്യേ. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 1 ന് വൈകിട്ട് 5 ന് മുൻപായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ജൂലൈ 5 ന് രാവിലെ 10 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച് അഭിമുഖം നടക്കും.

നിഷിൽ എക്സിക്യൂട്ടീവ് ഡയറക്ടർ നിയമനം

സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ൽ മുഴുവൻ സമയ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: https://nish.ac.in/others/career .

എസ് ഇ ഒ എക്‌സിക്യൂട്ടീവ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയിൽ എസ് ഇ ഒ എക്‌സിക്യൂട്ടീവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കഴക്കൂട്ടത്തുള്ള അസാപ് കേരളയുടെ ആസ്ഥാനത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ഐറ്റി, മറ്റ് അനുബന്ധ വിഷയങ്ങളിലെ ബിരുദധാരികൾക്ക് അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് https://asapkerala.gov.in/careers/ ലിങ്ക് സന്ദർശിക്കുക. ജൂൺ 29ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.

പ്രോജക്ട് അസിസ്റ്റന്റ് അഭിമുഖം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ് താത്ക്കാലിക ഒഴിവിലേക്ക് ജൂലൈ 7ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസൽ വച്ച് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+