Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ്: തൊഴിൽ അവസരങ്ങൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് (ഒഴിവ് 1), പ്രിൻസിപ്പൽ സയന്റിസ്റ്റ് (7 ഒഴിവ്) തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക്: www.iav.kerala.gov.in.

ബ്രണ്ണൻ കോളജിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ, നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രിൻസിപ്പൽ ചേമ്പറിൽ ജൂൺ 13നു രാവിലെ 10 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.

jobs

ഗസ്റ്റ് ലക്ചറർ

കാര്യവട്ടം സർക്കാർ കോളജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 14നു രാവിലെ 11നു പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക് 0471 2417112.

പ്രൊഡക്ഷൻ അസിസ്റ്റന്റ് പാനൽ

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'പ്രിയകേരളം', റേഡിയോ പരിപാടിയായ 'ജനപഥം', ഇൻഫോ വീഡിയോകൾ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നു. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം/പി.ജി. ഡിപ്ലോമ, ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 36 വയസ്. പീസ് വർക്ക് അടിസ്ഥാനത്തിലാണ് പ്രതിഫലം.

സി.വി. അടങ്ങിയ അപേക്ഷകൾ ജൂൺ 25നകം നേരിട്ടോ ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്-1 എന്ന മേൽവിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ ലഭിക്കണം. നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകുന്നവർ കവറിന് പുറത്ത് 'പ്രിയകേരളം' പ്രൊഡക്ഷൻ അസിസ്റ്റന്റ് / കണ്ടന്റ് ഡെവലപ്പർ എന്ന് രേഖപ്പെടുത്തണം.

പ്രോജക്ട് ഓഫീസർ ഒഴിവ്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രോജക്ട് ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ 36,000/- രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പ്രൊജക്ടുകൾ തയാറാക്കി നടപ്പിലാക്കുക, കേന്ദ്രാവിഷ്കൃത സ്കീമുകളുടെ മോണിറ്ററിങ് എന്നിവയാണ് പ്രധാന ചുമതലകൾ.

സമാന മേഖലയിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ മെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 21നു മുമ്പായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+