പ്രിന്റിംഗ് ടെക്‌നോളജി ഇൻസ്ട്രക്ടർ, തൊഴിൽ അവസരങ്ങൾ അറിയാം
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി ( പ്രി-പ്രസ് ഓപ്പറേഷൻ ആൻഡ് പ്രസ് വർക്ക്) കോഴ്‌സിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്രിന്റിംഗ് ടെക്‌നോളജി) തസ്തികയിലേക്ക് രണ്ട് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്തംബർ മൂന്നിനു രാവിലെ 10ന് കോളജിൽ നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ: www.cpt.ac.in. യോഗ്യത: കെ.ജി.റ്റി.ഇ പ്രസ് ഓപ്പറേഷൻ ആൻഡ് പ്രസ് വർക്ക് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമ.

വാക്ക് ഇൻ ഇന്റർവ്യൂ
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ വിദ്യാനികേതൻ സി ബി എസ് ഇ സ്‌കൂളിൽ ടൂറിസം കോഴ്സ് പഠിപ്പിക്കുന്നതിന് റ്റി ജി റ്റി തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒഴിവുണ്ട്. വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ രണ്ടിന് രാവിലെ 10 ന് നടക്കും. ട്രാവൽ ആൻഡ് ടൂറിസം, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എന്നിവയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ അധ്യാപന പരിചയവും വേണം. അല്ലെങ്കിൽ പ്ലസ് റ്റു വിന് ശേഷം ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദം/ഡിപ്ലോമയും സമാന മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവും കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധം. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ അപേക്ഷിച്ചാൽ മതി. ഉദ്യോഗാർത്ഥികൾ അപേക്ഷ,ബയോഡേറ്റ, യോഗ്യത, വയസ്സ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതമെത്തണം. വിവരങ്ങൾക്ക് - 9946476343.

തയ്യൽ ടീച്ചർ ഒഴിവ്
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ 2022-23 അധ്യായന വർഷത്തേക്ക് തയ്യൽ പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ്‌സ് ടെക്‌നോളജിയിൽ യോഗ്യത നേടിയിരിക്കണം. 01.03.2022ന് 39 വയസ് കഴിയാൻ പാടില്ല (എസ്.സി/എസ്.ടി മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് നിയമപരമായ വയസ്സിളവ് ബാധകം). 10000 രൂപയാണ് പ്രതിമാസ ഹോണറേറിയം. ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം സെപ്റ്റംബർ 15ന് രാവിലെ 10ന് ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ എത്തണം. വിവരങ്ങൾക്ക്: 0472 2846633.

സൗജന്യ പി.എസ്.സി പരിശീലനം
കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്ലസ് ടു യോഗ്യതയായുള്ള പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ സജ്ജമാക്കുന്നതിനായി പി.എം.ജി. ജംഗ്ഷനിലെ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയീസ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ പി.എസ്.സി പരീശീലനം ആരംഭിക്കുന്നു. സെപ്റ്റംബർ 19ന് ആരംഭിക്കുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഫീസിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: 0471-2304577.

പ്ലേസ്‌മെന്റ് ഡ്രൈവ്
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ സെപ്റ്റംബർ 15ന് രാവിലെ 10മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തും. രണ്ടു സ്വകാര്യ സ്ഥാപനങ്ങളിലെ 51 ഒഴിവുകളിലേക്കാണ് പ്ലസ്ടു/പി.ജി/ബി.ടെക്/ഡിപ്ലോമ യോഗ്യതയുള്ളവർക്കായി ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 13ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് https://bit.ly/3wt4Yvb എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.












Click it and Unblock the Notifications