പ്രിന്റിംഗ് ടെക്‌നോളജി ജൂനിയർ ഇൻസ്ട്രക്ടർ, സൈക്കോളജി അപ്രന്റിസ് ; തൊഴിൽ അവസരങ്ങൾ
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ 2021-22 അദ്ധ്യയന വർഷത്തേക്ക് കെജിറ്റി ഇ പ്രിൻറിംഗ് ടെക്‌നോളജി (പ്രീ പ്രസ്സ്ഓപറേഷൻ, പ്രെസ്സ്‌വർക്ക്) കോഴ്‌സിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്രിൻറിംഗ് ടെക്‌നോളജി) തസ്തികകളിൽ രണ്ട് അദ്ധ്യാപകരുടെ താൽകാലിക ഒഴിവുണ്ട്.
ഇതിനുള്ള അഭിമുഖം ഒക്ടോബർ ഒന്നിന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in, യോഗ്യത: എസ്എസ്എൽസി, കെജിറ്റി ഇ കംപോസിങ്& പ്രൂഫ് റീഡിങ് ലോവർ, ഡിറ്റിപി അല്ലെങ്കിൽ പ്രിൻറിംഗ് ടെക്‌നോളജി ഡിപ്ലോമ. ഫോൺ: 0471-2360391.

സൈക്കോളജി അപ്രന്റിസ്
ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ ജീവനി മെന്റൽ ഹെൽത്ത് അവെർനസ്സ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ താൽക്കാലിക അടിസ്ഥാനത്തിൽ പ്രതിമാസം 17,600 രൂപ വേതനാടിസ്ഥാനത്തിൽ 2022 മാർച്ച് 31 വരെ നിയമിക്കുന്നു.
റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ക്ലിനിക്കൽ സൈക്കോളജി പ്രവർത്തിപരിചയം എന്നിവയുള്ളവർ ഒക്‌ടോബർ 5നകം [email protected] ലേക്ക് വിദ്യാഭ്യാസയോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അയച്ചു നൽകണം. ഉദ്യോഗാർഥികളുടെ മൊബൈൽ നമ്പർ ഇ-മെയിൽ വിലാസം എന്നിവയും ഉൾപ്പെടുത്തിയിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അഭിമുഖം നടത്തും.
സംഗീത കോളേജിൽ നിയമനം
ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിലെ ഡാൻസ് വിഭാഗത്തിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരളനടനം) എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്‌ടോബർ 8ന് രാവിലെ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.
ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
ആലപ്പുഴ: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജുകളില്‍ 2021-22 വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അഗളി (04924 254699, ചേലക്കര (0488 4227181, 8547005064), കോഴിക്കോട് (0495 2765154, 8547005044), നാട്ടിക (0487 2395177, 8547005057), താമരശ്ശേരി (0495 2223243, 8547005025), വടക്കാഞ്ചേരി (0492 2255061, 8547005042), വാഴക്കാട് (0483 2728070, 8547005055), വട്ടംകുളം (0494 2689655, 8547006802), മുതുവള്ളൂര്‍ (0483 2963218, 8547005070), കൊടുങ്ങല്ലൂര്‍ (0480 2816270, 8547005078) എന്നീ കോളേജുകളിലാണ് സീറ്റുകളുള്ളത്.
ഇന്നു(സെപ്റ്റംബര്‍ 29 ) രാവിലെ 10 മുതല്‍ www.ihrdadmissions.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ നല്‍കണം.
Recommended Video
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്‍റൗട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും രജിസ്ട്രേഷന്‍ ഫീസ് 500 രൂപ ഓണ്‍ലൈനായി അടച്ചതിന്‍റെ വിവരങ്ങള്‍ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നല്‍കണം. ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷാ ഫാറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിന്‍സിപ്പലിന്‍റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 200 രൂപ) കോളജുകളില്‍ നല്‍കാം. വിശദവിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.












Click it and Unblock the Notifications