Get Updates
Get notified of breaking news, exclusive insights, and must-see stories!

പിആർഒ, ഡാറ്റാ അനലിസ്റ്റ്, കൗൺസിലർ; സർക്കാർ വകുപ്പുകളിൽ താല്‍ക്കാലിക ജോലി; വിവിധ ജില്ലകളില്‍ അവസരം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 28 ന് വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.

ഡാറ്റാ അസിസ്റ്റന്റ് കം ഡാറ്റ അനലിസ്റ്റ്

തിരുവനന്തപുരം ഗവൺമെന്റ് കോളജ് ഫോർ വിമൺ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിൽ ഡാറ്റാ അസിസ്റ്റന്റ് കം ഡാറ്റ അനലിസ്റ്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. 6 മാസത്തേക്കുള്ള കരാർ തസ്തികയാണിത്. 20385 രൂപ പ്രതിമാസം ശമ്പളം നൽകും. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടെ ബിരുദാനന്തര ബിരുദവും നേടിയിരിക്കണം. കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവും ഇംഗ്ലീഷിൽ നല്ല ആശയ വിനിമയ വൈദഗ്ധ്യവുമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. ജൂൺ 24 നു രാവിലെ 10.30 നു കോളജിൽ നടത്തുന്ന വാക്-ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം.

job-

അസിസ്റ്റന്റ്‌റ് പ്രൊഫസര്‍ നിയമനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (ഇന്റീരിയര്‍ ഡിസൈനിങ്ങ് ആന്റെ ഫര്‍ണിഷിങ്ങ്) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി, എം.ആര്‍ക്-ഇന്റീരിയര്‍ ഡിസൈനിങ്ങ്./എം.എസ്.സി ഇന്റീരിയര്‍ ഡിസൈനിങ്ങ്,/ ബി.ആര്‍ക്-ഇന്റീരിയര്‍ ഡിസൈനിങ്ങ്, യൂജിസി നെറ്റ്, 5-8 വര്‍ഷത്തെ അധ്യാപന പരിചയം എന്നീ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ജൂണ്‍ 24 ന് വൈകിട്ട് 5 മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ് ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍-7 വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2835390, 0497 2965390.

ഫിനാൻഷ്യൽ അക്കൗണ്ടിങ് എക്സ്പെർട്ട്

ക്ഷീര വികസന വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ കോ-ഓപ്പറേറ്റീവ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എക്സ്പെർട്ടിനെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. കോ-ഓപ്പറേറ്റീവ് അക്കൗണ്ടിങ് ബി.എസ്.സി (കോ-ഓപറേഷൻ ആൻഡ് ബാങ്കിങ്), എ.ഐ.സി.ടി.ഇ അംഗീകരിച്ച പി.ജി.ഡി.ബി.എ (കോ-ഓപറേഷൻ) ആണ് യോഗ്യത. 20 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. 19ന് രാവിലെ 11ന് ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിലാണ് ഇന്റർവ്യൂ. വിശദവിവരങ്ങൾക്ക്: 0471-2440853.

കൗണ്‍സിലര്‍ നിയമനം

വയനാട്: ജില്ലയിലെ അഞ്ച് മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗണ്‍സിലര്‍ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സിലിങ്) യോഗ്യതയുള്ള സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കാന്‍ സമ്മതമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25- 45 നും മധ്യേ. സ്റ്റുഡന്റ് കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ ജൂണ്‍ 25 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍-04936 202230, 9496070333.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+