Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ പിആര്‍ഒ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ പി.ആര്‍.ഒ/പി.ആര്‍.ഒ കം എല്‍.ഒ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യതയും വയസ്സും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഒക്ടോബര്‍ 10ന് വൈകിട്ട് 5നകം അപേക്ഷിക്കണം. വെബ്സൈറ്റ് www.arogyakeralam.gov.in ഫോണ്‍ 04672209466.

ലീഗല്‍ കൗണ്‍സിലര്‍ നിയമനം: അപേക്ഷിക്കാം
ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹരിപ്പാട് ഗാന്ധിഭവന്‍ സ്നേഹവീട്ടില്‍ ആരംഭിക്കുന്ന സര്‍വീസ് പ്രൊവൈഡിംഗ് കേന്ദ്രത്തിലേക്ക് വനിത ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. സ്ത്രീപക്ഷ കാഴ്ചപ്പാടും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ നടത്തി മൂന്ന് വര്‍ഷത്തെ പരിചയവുമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. ഒരാഴ്ചയ്ക്കകം അപേക്ഷിക്കണം. ഇ-മെയില്‍: [email protected]. ഫോണ്‍: 9605034000

job

ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവ്

സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയിൽ ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റൻറ്റിനെ നിയമിക്കുന്നു. കമ്പ്യൂട്ടർ ബിരുദം അല്ലെങ്കിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ സയൻസിൽ ഗവ. അംഗീകൃത ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റകളുടെ പകർപ്പും ഫോൺ നമ്പറും സഹിതം ഈ മാസം 20നകം ജില്ലാ നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർക്ക് സമർപ്പിക്കേണ്ടതാണ്. അപേക്ഷ അയ്യക്കേണ്ട വിലാസം: ജില്ലാ കോർഡിനേറ്റർ, നവകേരളം കർമ്മ പദ്ധതി, നമ്പർ (105) രണ്ടാം നില, തൃശ്ശൂർ കളക്ട്രേറ്റ്, അയ്യന്തോൾ പി.ഒ, തൃശൂർ 680003. ഫോൺ : 9895897132. ഇമെയിൽ :[email protected]

സ്പോട്ട് അഡ്മിഷൻ

കേരള സർക്കാർ സാങ്കേതിക വകുപ്പിന്റെയും എ.ഐ.സി.ടി.ഇ. യുടെയും അംഗീകാരത്തോടെ ഇടുക്കി പൈനാവിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, എന്നീ ഡിപ്ലോമ പ്രോഗ്രാമ്മുകളിൽ 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

അഡ്മിഷന് താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താക്കളോടൊപ്പം കോളജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. പോളിടെക്‌നിക്‌ പ്രവേശനത്തിനായി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാത്തവർക്കും സർക്കാർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപെടാത്തവർക്കും ഇപ്പോൾ അപേക്ഷ നൽകാം .എസ് സി/ എസ്ടി/ ഒഇസി/ഒബിസി- എച്ച് വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യവും സ്കോളർഷിപ്പും ലഭിക്കും.
ഫോൺ : 04862 297617 , 9447847816 , 85470 05084, 9495276791

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+