Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുഷ് മിഷനിൽ പ്രോഗ്രാം മാനേജർ, എസ്സിഇആർടിയിൽ റിസർച്ച് ഓഫീസർ: തൊഴിൽ അവസരങ്ങൾ

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തും.

job

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന ജൂനിയർ ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി. എം.എൽ.ടി/ഡി.എം.എൽ.ടിയും ബ്ലഡ് ബാങ്ക് ടെക്നോളജിയിൽ പ്രവർത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ്, അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 17 രാവിലെ 11 ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. 40 വയസാണ് പ്രായപരിധി. ഫെബ്രുവരി 13 വൈകിട്ട് 5 വരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കും.

തൊഴിലധിഷ്ഠിത കംമ്പ്യൂട്ടർ കോഴ്സുകൾ

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ പൂജപ്പുരയിലുള്ള എൽ ബി എസ് ഐറ്റി ഡബ്ല്യൂ കാമ്പസിലെ പരിശീലന കേന്ദ്രത്തിൽ Data Entry And Office Automation (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. ഫെബ്രുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സ് സമയം, ഫീസ് മുതലായ വിശദ വിവരങ്ങൾക്ക് www.lbscentre.kerala.gov.in സന്ദർശിക്കുക. ഫോൺ- 0471-2560333.

റിസർച്ച് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തും. സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിംഗ് കോളജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് അപേക്ഷിക്കാം. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻഒസി സഹിതം ഫെബ്രുവരി അഞ്ചിനകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.

മാർക്കറ്റിങ് എക്സിക്യൂട്ടീവ്

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോൺ ഓഫീസിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ വിമുക്ത ഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദവും പ്രവൃത്തി പരിചയവും. അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, ഇമെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ഫെബ്രുവരി നാലിനു വൈകിട്ട് അഞ്ചിനു മുമ്പ് [email protected] എന്ന ഇമെയിൽ ലഭിക്കണം. ഫോൺ: 0471 2320772/2320771.

'ഇൻസ്ട്രക്ടർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്‌കോൾ-കേരള മുഖേന ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്‌സ് യോഗ കോഴ്‌സിന്റെ ഇൻസ്ട്രക്ടർമാരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അംഗീകൃത സർവകലാശാലയിൽ നിന്നും 50% ൽ കുറയാത്ത മാർക്കോടെ MSc Yoga ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷം ആണ് കോഴ്‌സിന്റെ ദൈർഘ്യം. ക്ലാസുകൾ പൊതു അവധി ദിവസങ്ങളിലാണ് സംഘടിപ്പിക്കുക. മണിക്കൂർ ഒന്നിന് 300 രൂപ വീതം പ്രതിഫലം അനുവദിക്കും. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെയും യോഗ്യതാ സർട്ടിഫിക്കറ്റിന്റെയും ഓരോ പകർപ്പുകൾ ഓൺലൈനായി അപ് ലോഡ് ചെയ്യേണ്ടതാണ്. www.scolekerala.org യിൽ Application for Yoga Instructor എന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 8.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+