പ്രൊജക്ട് അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രൊഫസർ: തൊഴിൽ അവസരങ്ങൾ അറിയാം
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. പ്രായം ജനുവരി 1ന് 18നും 30നും ഇടയില്‍. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവ് ലഭിക്കും. യോഗ്യത ഡിപ്ലോമ ഇന്‍ കമേര്‍ഷ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ അംഗീകൃത ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിസിഎ, പി ജി ഡി സി എ. മാര്‍ച്ച് 16ന് രാവിലെ 10.30ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍ 04672 280328.
അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യോഗ്യത കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗില്‍ ബി.ടെക് ആന്റ് എം.ടെക്. എഴുത്ത് പരീക്ഷയും അഭിമുഖവും മാര്‍ച്ച് 23ന് രാവിലെ 10ന് എല്‍ ബി എസ് കോളേജില്‍. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.lbscek.ac.in ഫോണ്‍ 04994 250290.

ട്രേഡ്‌സ്മാന്റെ ഒഴിവ്
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്റെ ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി / ഐ. ടി ഐ / കെ .ജി. റ്റി. ഇ / കെ .ജി. സി. ഇ / എന്‍ .സി. വി. റ്റി . അഭിമുഖം മാര്‍ച്ച് 23ന് രാവിലെ 10ന്. വെബ്‌സൈറ്റ് www.lbscek.ac.in ഫോണ്‍ 04994 250290.
സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ വിവിധ ഒഴിവുകൾ
തൃശൂര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഫാര്‍മസിസ്റ്റ് , മെഡിക്കല്‍ ഓഫീസര്‍, അറ്റന്‍ഡര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവുകള്‍. ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജില്ലാ കലക്ട്രേറ്റ് ഓഫീസില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ മാര്‍ച്ച് 17 ന് രാവിലെ 10.30 ന് നടക്കും. നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ് / സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസല്‍ പകര്‍പ്പും കോപ്പിയും സഹിതം ഹാജരാകണം. പ്രായപരിധി സംബന്ധിച്ച് പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ ബാധകമായിരിക്കും.
മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജില്ലാ കലക്ട്രേറ്റ് ഓഫീസില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ മാര്‍ച്ച് 16 ന് രാവിലെ 10.30 ന് നടക്കും. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസല്‍ പകര്‍പ്പും കോപ്പിയും സഹിതം ഹാജരാകണം. പ്രായപരിധി സംബന്ധിച്ച് പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ ബാധകമായിരിക്കും.
Recommended Video
അറ്റന്റര്‍ തസ്തികകളിലേക്ക് എസ് എസ് എല്‍ സി യോഗ്യതയുള്ള അംഗീകൃത ഹോമിയോ ഫാര്‍മസിയില്‍ 3 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നും ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജില്ലാ കലക്ട്രേറ്റ് ഓഫീസില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ മാര്‍ച്ച് 18ന് രാവിലെ 10:30ന് നടക്കും. അപേക്ഷകര്‍ വയസ്, യോഗ്യത, രജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ പകര്‍പ്പും കോപ്പിയും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0487- 2366643.












Click it and Unblock the Notifications