Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, പ്രോജക്ട് മോട്ടിവേറ്റര്‍ ഒഴിവുകൾ, തൊഴിൽ അവസരങ്ങൾ അറിയാം

കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാറെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പൽ / പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.

ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം നവംബർ 29 വൈകിട്ട് അഞ്ചിനകം രജിസ്ട്രാർ, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2023 സെപ്റ്റംബർ 30 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ അസ്സെസ്സ്‌മെന്റ് ഓഫ് സോഷ്യോ-ഇക്കോണോമിക് ആൻഡ് കൾച്ചറൽ യൂസസ് ആൻഡ് പൊട്ടെൻഷ്യൽ ഫോർ പോപുലറൈസേഷൻ ഓഫ് ഡെൻഡ്രോകലാമസ് സ്റ്റോക്‌സി ആൻഡ് മൺറോക്ലോവ റിച്ചേയ്, ടു ബാംബൂ സ്പീഷീസ് എൻഡെമിക് ടു ദി വേസ്റ്റേൺ ഗാട്ട്‌സിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമനത്തിന് 22ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

job

ഗസ്റ്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, വയർമാൻ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 17ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത. ഡ്രാഫ്റ്റ്‌സ്മാൻ സിവിലിന് ആട്ടോ കാഡ് ഉള്ളവരെ മാത്രമേ പരിഗണിക്കൂ.

പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, പ്രോജക്ട് മോട്ടിവേറ്റര്‍ താത്കാലിക നിയമനം

കോവളം-ബേക്കല്‍ ഉള്‍നാടന്‍ ജലപാതയുമായി ബന്ധപ്പെട്ട് ജില്ലയില്‍ കോവളം മുതല്‍ വര്‍ക്കല വരെയുള്ള ഭാഗത്തെ റ്റി.എസ് കനാലിന്റെ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയില്‍ മാറ്റി പാര്‍പ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി എട്ട് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെയും 27 പ്രോജക്ട് മോട്ടിവേറ്റര്‍മാരെയും താത്കാലികമായി നിയമിക്കുന്നു. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 22 ന് മുന്‍പായി മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം സ്വയം തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിലാസം-ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട് പി.ഒ, തുരുവനന്തപുരം-695 009. ഫോണ്‍- 0471-2450773.

കെല്‍ട്രോണില്‍ തൊഴില്‍ പരിചയ കോഴ്‌സുകള്‍

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    ബി.ടെക്, എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളില്‍ തൊഴില്‍ സജ്ജരാക്കുന്നതിന് കെല്‍ട്രോണ്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019, 2020, 2021 വര്‍ഷത്തില്‍ എം.സി.എ, ബി.ടെക്, എം.ടെക് പാസായ ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് ഐച്ഛിക വിഷയമായി പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികള്‍ക്ക് ആവശ്യമായ സാങ്കേതിക വിദ്യകളിലാണ് ട്രെയ്‌നിംഗ് എന്ന് സ്ഥാപന മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍- 7356789991, 9895185851.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+