Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎസ് സി അഭിമുഖം, ഡെപ്യൂട്ടേഷൻ ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ അറിയാം

ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ (സോഷ്യല്‍ സയന്‍സ്, മലയാളം മീഡിയം, തസ്തികമാറ്റം വഴിയുള്ള നിയമനം- കാറ്റഗറി നമ്പര്‍ 508/19) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ അഭിമുഖം ഡിസംബര്‍ ഒന്നിനും കാറ്റഗറി നന്പര്‍ 516/2019 ലേക്ക് അപേക്ഷിച്ചവരുടെ അഭിമുഖം ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലും ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസായും പ്രൊഫൈല്‍ മെസേജായും നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് പ്രമാണങ്ങളുടെ അസ്സല്‍, ഒ.ടി.ആര്‍. വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ട് എത്തണം. പി.എസ്.സി വെബ്‌സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്‌മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്ലൗസ്, മാസ്‌ക്, ഫേസ് ഷീല്‍ഡ് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ കൈയില്‍ കരുതുകയും വേണം.

ഡെപ്യൂട്ടേഷൻ അപേക്ഷിക്കാം

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.kelsa.nic.in.

job

സീറ്റ് ഒഴിവ്

കട്ടപ്പന ഗവ.ഐ.ടി. ഐയില്‍ ടൂറിസ്റ്റ് ഗൈഡ് ട്രേഡില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ നവംബര്‍ 30 വൈകിട്ട് 4നു മുമ്പായി എസ്.എസ്.എല്‍.സി, +2, ആധാര്‍, ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി/ഒ.ഇ.സി. മാത്രം) എന്നിവയുടെ പകര്‍പ്പുകളുമായി സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04868272216

പാര്‍ട്ട്ടൈം യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍: ഇന്റര്‍വ്യു ഡിസംബര്‍ എട്ടിന്

പത്തനംതിട്ട ജില്ലയിലെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളില്‍ ആയുഷ്മിഷന്‍ അനുവദിച്ച പാര്‍ട്ട്ടൈം യോഗ ഡെമോസ്‌ട്രേറ്റര്‍(മൂന്ന്ഒഴിവ് ) തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച അടൂര്‍ റവന്യൂടവറിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ എട്ടിന് ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കും. പ്രതിമാസ വേതനം 8000 രൂപ. പ്രായപരിധി 18 - 40 വയസ്. യോഗ്യത ബി.എന്‍.വൈ.എസ് / എം.എസ്.സി (യോഗ /എംഫില്‍ (യോഗ). അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04734 226063.

ഡ്രൈവര്‍മാര്‍ക്കായി നാറ്റ്പാകിന്റെ പരിശീലനം

സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഇവയുടെ സുരക്ഷിത ഗതാഗതത്തിന് ലൈസന്‍സ് ലഭിക്കുന്നതിനും നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 8,9,10 തിയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലനകേന്ദ്രത്തില്‍ പരിപാടി നടക്കുമെന്ന് ട്രാഫിക് എന്‍ഞ്ചിനീയറിംഗ് ആന്‍ഡ് സേഫ്റ്റി ഡിവിഷന്‍ മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2779200.

സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍; അപേക്ഷ ക്ഷണിച്ചു

Recommended Video

cmsvideo
    ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ഒഴിവുളള ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാരുടെയും വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരുടെയും തസ്തികകളിലേക്ക് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇതു സംബന്ധിച്ച വിശദ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.socialaudit.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 10 നകം ഡയറക്ടര്‍, സി.ഡബ്ല്യൂ.സി ബില്‍ഡിംഗ്സ്, രണ്ടാം നില, എല്‍.എം.എസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-695 033, ഫോണ്‍: 0471 2724696.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+