കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: നിയമനശുപാര്‍ശ നേരിട്ട് നല്‍കുന്നത് പിഎസ്‌സി നിര്‍ത്തി

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമന ശുപാര്‍ശ ചെയ്യുന്നത് പിഎസ് സി നിര്‍ത്തി. കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി താല്‍ക്കാലികമായി നിര്‍ത്തി വെക്കുന്നത്.
നിയമന ശുപാര്‍ശകര്‍ സാധാരണഗതിയില്‍ തപാല്‍ വഴി അയക്കുകയും അക്കാര്യം ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലുകളില്‍ അറിയിക്കുകയുമാണ് ചെയ്യും.

സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും മാര്‍ച്ച് 31 ന് ശേഷം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇ-വേക്കന്‍സി സോഫ്റ്റ്‌വെയര്‍ മുഖാന്തരമാണെന്ന് പിഎസ്സി നിഷകര്‍ഷിച്ചു. അല്ലാതെ കിട്ടുന്ന ഒഴിവുകള്‍ സ്വീകരിക്കില്ലെന്നും പിഎസ് സി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം പടരുന്ന പശ്ചാത്തലത്തില്‍ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയിരുന്നു. മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 18 വരേയുള്ള കാലയളവില്‍ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടേയും കാലാവധി ജൂണ്‍ 18 വരെയാണ് നീട്ടിയത്.

psc

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷകളെല്ലാം നീട്ടിവെക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടാനുള്ള നിര്‍ണ്ണായക തീരുമാനമെടുത്തത്.

കൊറോണ വ്യാപനവും ലോക്ക്ഡൗണും കാരണം റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനം നടത്താത്ത സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതിനനുസരിച്ചായിരിക്കും പരീക്ഷയുടെ പുതുക്കിയ തിയ്യതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിഎസ്സിയുടെ തീരുമാനം.

അതേസമയം കൊറോണയുടെ പശ്ചാത്തലത്തില്‍ 300 ഡോക്ടര്‍മാരുടേയും 400 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടേയും നിയമനം നടത്താന്‍ പിഎസ്സി തീരുമാനിച്ചിരുന്നു. നിലവിലെ ലിസ്റ്റില്‍ നിന്നാണ് നിയമനം. കൊറോണയെ നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ളതിനാലാണ് തീരുമാനം.

English summary
PSC Stopped Giving Appointment Recommendation Directly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X