സൈക്യാട്രിക് സോഷ്യൽ വർക്കർ, ഫാര്‍മസിസ്റ്റ് : തൊഴിൽ അവസരങ്ങൾ അറിയാം
ഇടുക്കി ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ 90 ദിവസ കാലയളവിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 മാര്‍ച്ച 22 ന് ( ചൊവ്വാഴ്ച ) രാവിലെ 11.30 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ആയുര്‍വേദം) വച്ച് നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 - 232318

ഫാർമസിസ്റ്റ്
കോട്ടയം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II ( കാറ്റഗറി 115/2020 ) തസ്തികയുടെ അഭിമുഖം മാർച്ച് 17 ന് .
പി എസ്.സി എറണാകുളം റീജിയണൽ ഓഫീസിൽ വെച്ച് നടത്തും.
ഇതുസംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.ആർ പ്രൊഫൈൽ വഴിയും എസ്. എം.എസ് മുഖേനയും അറിയിപ്പ് നൽകിയിട്ടുണ്ട്. അസൽ തിരിച്ചറിയൽ രേഖ,യോഗ്യതാ സർട്ടിഫിക്കറ്റുകൾ, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പങ്കെടുക്കണം. മാർച്ച് 14നകം അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി കോട്ടയം ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.
അഭിമുഖം 23ന്
ആലപ്പുഴ: പാലമേൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഏപ്രിൽ ഒന്നു മുതൽ ഒരു വർഷത്തേക്ക് ഒരു ക്ലീനിംഗ് സ്റ്റാഫിനെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മാർച്ച് 23 ഉച്ചകഴിഞ്ഞ് രണ്ടിന് ആശുപത്രിയില്‍ നടത്തും.
ഏഴാം ക്ലാസ് യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. ഫോൺ: 9400929368, 7034695856.
സൈക്യാട്രിക് സോഷ്യൽ വർക്കർ
പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി ലഹരി കേന്ദ്രത്തിൽ സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിൽ കരാർ നിയമനത്തിന് മാർച്ച് 18 ന് രാവിലെ 10.30 ന് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും.
സൈക്യാട്രിക് സോഷ്യൽ വർക്ക് എം.ഫിൽ / എം.എ സോഷ്യോളജി / എം.എ സൈക്കോളജിയും സൈക്യാട്രിക് സോഷ്യൽ വർക്ക് ഡിപ്ലോമയും / സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദവും സൈക്യാട്രിക് സോഷ്യൽ വർക്ക് ഡിപ്ലോമയും / സൈക്യാട്രിക് സോഷ്യൽ വർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം കോട്ടയം ജനറൽ ആശുപത്രിക്കു സമീപത്തെ ഗവൺമെന്റ് നേഴ്‌സിംഗ് സ്‌കൂൾ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481 2562778
വാച്ചർ കം അറ്റൻഡർ
കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രിയിൽ വാച്ചർ കം അറ്റൻഡറെ (പുരുഷൻ ) ദിവസ വേതനത്തിൽ നിയമിക്കുന്നതിനായി മാർച്ച് 19 ന് രാവിലെ 11 മണിക്ക് വോക് - ഇൻ - ഇന്റർവ്യൂ നടത്തും. എസ് എസ് എൽ സി യോഗ്യതയും 21 നും 55 നും മദ്ധ്യേ പ്രായവുമുള്ളവർക്ക് പങ്കെടുക്കാം. തദ്ദേശവാസികൾക്ക് മുൻഗണന . താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ ഹാജരാകണം.
ലക്ചറർ
Recommended Video
നാട്ടകം ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ലക്ചറർ തസ്തികയിൽ താത്കാലിക നിയമനത്തിന് മാർച്ച് 17 ന് രാവിലെ 11 ന് അഭിമുഖം നടത്തും. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ് ബിരുദമുള്ളവർക്ക് പങ്കെടുക്കാം . യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാകണം. ഫോൺ: 0481 2361884












Click it and Unblock the Notifications