സൈക്കോളജിസ്റ്റ് , പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ, തൊഴിൽ അവസരങ്ങൾ അറിയാം
വനിത ശിശു വികസന വകുപ്പിനു കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്.
യോഗ്യത: എം.എസ്‌സി/ എം.എ (സൈക്കോളജി)യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും 25 വയസ്സ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 12,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 12നു രാവിലെ 9.30ന് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: [email protected], വെബ്‌സൈറ്റ്: www.keralasamakhya.org.

വാക് ഇൻ ഇന്റർവ്യൂ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 മാർച്ച് 20 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ 'ട്രൈപാർട്ടി ആക്ഷൻ പ്ലാൻ ഫോർ ദി റീഇൻട്രൊഡക്ഷൻ ഓഫ് റെഡ് പ്രാന്റ്‌സ് ഓഫ് കേരള'യിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ നിയമനത്തിന് ഏപ്രിൽ 11നു രാവിലെ 10ന് വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.
വനിതകള്‍ക്ക് പരിശീലനം
അനെര്‍ട്ടും കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സും ചേർന്ന് വനിതകള്‍ക്ക് മാത്രമായി സൗരോർജ്ജ മേഖലയിൽ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഐ. ടി. ഐ യോഗ്യതയുള്ള ബി പി എല്‍ കാര്‍ഡ് ഉടമകള്‍, കോവിഡ് /പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഏക രക്ഷകര്‍ത്താസംരക്ഷക, ഭിന്നശേഷിക്കാരായ മക്കൾ ഉള്ളവർ , വിധവകൾ, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഒരു മകൾ മാത്രമുള്ളവർ എന്നീ വിഭാഗത്തിലുള്ളവർക്കാണ് അവസരം. www.anert.gov.in എന്ന ലിങ്ക് വഴി ഏപ്രില്‍ 15 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9188119431 , 18004251803, 9188119405.
തൊഴില്‍ മേള ഏപ്രില്‍ എട്ടിന്
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍, എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഏപ്രില്‍ എട്ടിന് തൊഴില്‍ മേള നടത്തുന്നു. ഫിസിക്സ് ടീച്ചര്‍ (എം.എസ്.സി/ ബി. എഡ്)പി. ഇ ടീച്ചര്‍ (എം. പിഎഡ്/ബി.പിഎഡ്) ജൂനിയര്‍ എന്‍ജിനീയര്‍-ഡിസൈന്‍ മെക്കാനിക്കല്‍(ബി.ഇ/ബി.ടെക്) ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ ഓട്ടോമേഷന്‍ (ബി.ഇ/ബി.ടെക്), മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്(എം.ബി.എ), കളക്ഷന്‍ എക്സിക്യൂട്ടീവ്(പ്ലസ് ടു) ബുക്കിംഗ് എക്സിക്യൂട്ടീവ് (എസ്.എസ്.എല്‍.സി) മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്(എസ്.എസ്.എല്‍.സി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം.ഏപ്രില്‍ അഞ്ച്,ആറ്,ഏഴ് തീയതികളിലായി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപ, ബയോഡാറ്റയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റയുടെ രണ്ട് പകര്‍പ്പ് എന്നിവ നല്‍കണം. ഫോണ്‍: 0491 2505204












Click it and Unblock the Notifications