കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈക്കോളജിസ്റ്റ് തസ്തികയിൽ അവസരം: തൊഴിൽ വാർത്തകൾ അറിയാം

Google Oneindia Malayalam News

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എം. എസ് സി/ എം. എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 12,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 12ന് രാവിലെ 10.30ന് കോട്ടയം, കളക്ട്രേറ്റ് വിപഞ്ചിത ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: [email protected], വെബ്സൈറ്റ്: www.keralasamakhya.org.

job

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് വൊക്കേഷണൽ ഗൈഡൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരള പി.എസ്.സി നടത്തുന്ന മത്സര പരീക്ഷകൾക്കായി രണ്ടാം ഘട്ട സൗജന്യ മത്സര പരീക്ഷാ പരിശീലനം ആരംഭിക്കുന്നു. ഒക്ടോബർ 12ന് ആരംഭിക്കുന്ന പരീക്ഷ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ള പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർഥികൾ ഒക്ടോബർ 11ന് മുമ്പ് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ പത്താമത്തെ നിലയിൽ പ്രവർത്തിച്ചുവരുന്ന പ്രൊഫഷണൽ ആന്ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2330756, വാട്‌സ്ആപ്പ്: 7736813740.

'ജോമോനെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ജീവനും പിടിച്ച് ഉറക്കമില്ലാത്ത യാത്രയായിരുന്നു'; വൈറല്‍ കുറിപ്പ്'ജോമോനെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ജീവനും പിടിച്ച് ഉറക്കമില്ലാത്ത യാത്രയായിരുന്നു'; വൈറല്‍ കുറിപ്പ്

അപ്രന്റീസ്ഷിപ്പ് മേള

പ്രൈംമിനിസ്റ്റേഴ്സ് നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള 2022 (പി.എം.എന്‍.എ.എം 2022) യുടെ ഭാഗമായി ഇടുക്കി ജില്ലയിലെ അപ്രന്റീസ്ഷിപ്പ് മേള ഒക്ടോബര്‍ 10 ന് രാവിലെ 9 ന്് കട്ടപ്പന ഗവ. ഐ.ടി.ഐ യില്‍ നടത്തും. മേളയില്‍ വിവിധ ട്രേഡുകളില്‍ ഐ.ടി.ഐ ട്രേഡ് ടെസ്റ്റ് പാസായ എല്ലാ ട്രെയിനികള്‍ക്കും പങ്കെടുക്കാം. വിവിധ ട്രേഡുകളില്‍ ട്രേഡ് ടെസ്റ്റ് പാസായ ഐ.ടി.ഐ ട്രെയിനികളെ ആവശ്യമുളള സ്ഥാപനങ്ങള്‍ക്ക് മേളയില്‍ നേരിട്ട് പങ്കെടുത്ത് ട്രെയിനികളെ തിരഞ്ഞെടുക്കാം. ട്രെയിനികളെ ആവശ്യമുളള സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ട്രെയിനികളും 'dgt.gov.in/appmela2022/' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 272216.

വന്ദേഭാരത് ഇടിച്ച കന്നുകാലികളുടെ ഉടമകള്‍ കുടുങ്ങും; കേസെടുത്ത് ആര്‍.പി.എഫ്വന്ദേഭാരത് ഇടിച്ച കന്നുകാലികളുടെ ഉടമകള്‍ കുടുങ്ങും; കേസെടുത്ത് ആര്‍.പി.എഫ്

ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിന് അപേക്ഷിക്കാം

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനര്‍ നാലാം ബാച്ചില്‍ ചേരുവാന്‍ അവസരം. ഫിറ്റ്നസ് ട്രെയിനര്‍/ജിം ട്രെയിനര്‍/ഫിറ്റ്നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്സിന് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിം വര്‍ക്ക് ലെവല്‍-4ന്റെ അംഗീകാരമുണ്ട്. 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സില്‍ ചേരുവാന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്സിനോടനുബന്ധിച്ചു മികച്ച ഇന്റേണ്‍ഷിപ് സൗകര്യവുമുണ്ട്. ശനി ഞായര്‍ ദിവസങ്ങളില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലായിരിക്കും പരിശീലനം. ഫീസ്: 13,100 രൂപ. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9495999655/ 9495999643. രജിസ്ട്രേഷന്‍ ലിങ്ക്: https://asapmis.asapkerala.gov.in/Forms/Student/Common/3/27

നോര്‍വേയില്‍ വെച്ച് മുഖ്യമന്ത്രിയോട് രണ്ടാം ക്ലാസുകാരിയുടെ ചോദ്യം; ചോദ്യത്തിനും ഉത്തരത്തിനും കയ്യടിനോര്‍വേയില്‍ വെച്ച് മുഖ്യമന്ത്രിയോട് രണ്ടാം ക്ലാസുകാരിയുടെ ചോദ്യം; ചോദ്യത്തിനും ഉത്തരത്തിനും കയ്യടി

English summary
Psychologist Job Opportunity: Know Latest Career News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X