Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, അധ്യാപക ഒഴിവുകൾ; അതും സർക്കാർ വകുപ്പുകളിൽ.. ഇപ്പോൾ അപേക്ഷിക്കാം

കൊല്ലത്തെ സർക്കാർ വൃദ്ധസദനത്തിൽ സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ്, സൈക്കോളജിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു.ജി.എൻ.എം അല്ലെങ്കിൽ ബി. എസ്. സി നഴ്‌സിങും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കും എം.എ അല്ലെങ്കിൽ എം.എസ്.സി സൈക്കോളജിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 30ന് മുൻപായി [email protected] അല്ലെങ്കിൽ [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ അയയ്ക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. വിശദ വിവരങ്ങൾക്ക് 7909252751, 8714619966.

 jobj-

തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐ. യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രകടർ ഒഴിവുകളിലേക്ക് ഓപ്പൺ കാറ്റഗറിയിൽ (PSC Rotation chart അനുസരിച്ച്) താത്ക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് നവംബർ 27ന് രാവിലെ 11 ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി., ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി. യും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ഡിഗ്രിയാണ് യോഗ്യത.

വെറ്ററിനറി സര്‍ജന്‍ ഒഴിവ്

തളിക്കുളം ബ്ലോക്കില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിനായി (വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ) വെറ്ററിനറി സര്‍ജന്മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 90 ല്‍ കുറഞ്ഞ ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത - വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ 29 ന് രാവിലെ 11.30ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0487 2361216.

അതിഥി അധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) നവംബർ 30 നു രാവിലെ 11 ന് നേരിട്ട് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+