ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സൈക്കോളജി അപ്രന്റീസിന്റെ താല്‍കാലിക ഒഴിവ്; ശമ്പളം 17,600 രൂപ
തിരുവനന്തപുരം: ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ താല്‍കാലിക ഒഴിവ്. ജീവനി മെന്റല്‍ ഹെല്‍ത്ത് അവെര്‍നസ്സ് പ്രോഗ്രാം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിയമനം. പ്രതിമാസം 17,600 രൂപ വേതനാടിസ്ഥാനത്തില്‍ 2021 മാര്‍ച്ച് 31 വരെ നിലവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായിട്ടാണ് നിയമനം.

റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും ക്ലിനിക്കല്‍ സൈക്കോളജി പ്രവൃത്തിപരിചയം എന്നിവയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ജനുവരി ഏഴിന് രാവിലെ 11ന് കോളേജിലാണ് അഭിമുഖം നടക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവയുടെ അസ്സലും പകര്‍പ്പകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.












Click it and Unblock the Notifications