Get Updates
Get notified of breaking news, exclusive insights, and must-see stories!

പബ്ലിക് ഹെര്‍ത്ത് നഴ്‌സ് , ദക്ഷിണ കൊറിയയിൽ അവസരം; തൊഴിൽ വാർത്തകൾ അറിയാം

കണ്ണൂർ ജില്ലയിലെ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ജൂനിയര്‍ പബ്ലിക് ഹെര്‍ത്ത് നഴ്‌സ് തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അഡ്‌ഹോക്ക് നിയമനം നടത്തുന്നു. എസ് എസ് എല്‍ സിയും ഡിപ്ലോമ ഇന്‍ നഴ്‌സിങ്ങും(എ എന്‍ എം) കേരള നഴ്‌സിങ്ങ് ആന്റ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. ഉദേ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 26ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.. ഫോണ്‍: 0497 2700709.

job

ദക്ഷിണ കൊറിയയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടാൻ അവസരം.

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടാൻ അവസരം. പത്താം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 25 മുതൽ 40 വയസ്സ് വരെ. ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന പരിജ്ഞാനമുള്ളവരായിരിക്കണം. കാർഷിക മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളം. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം [email protected] എന്ന മെയിലിൽ അപേക്ഷിക്കണം. ഇതുമായി ബന്ധപ്പെട്ട് 27ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലും 29ന് കൊച്ചി മുൻസിപ്പൽ ടൗൺഹാളിലും സെമിനാർ നടത്തും. സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 0471-2329440/ 41/ 42/7736496574 ൽ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.

ഭൂജല വകുപ്പിൽ കരാർ നിയമനം: അഭിമുഖം 27 മുതൽ

നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി ഭൂജലവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 27 മുതൽ ഓൺലൈൻ ആയി നടത്തും.

ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ് , പത്തനംതിട്ട, ഇടുക്കി, വയനാട് 27നും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് , തിരുവനന്തപുരം , ക്ലർക്ക് കം അക്കൗണ്ടന്റ് , തിരുവനന്തപുരം 29നും ക്ലർക്ക് കം അക്കൗണ്ടന്റ്, എറണാകുളം നവംബർ മൂന്നിനും ടൈപ്പിസ്റ്റ് , തിരുവനന്തപുരം ആറിനും ലബോറട്ടറി ടെക്‌നിക്കൽ അസിസ്റ്റന്റ്, എറണാകുളം , കോഴിക്കോട് ജില്ലകളിലെ എട്ടിനും ഓഫീസ് അറ്റൻഡന്റ്, എറണാകുളം ഒൻപതിനും ലബോറട്ടറി അറ്റൻഡർ, എറണാകുളം 11നും നടക്കും.

നിശ്ചിത ദിവസം ഭൂജലവകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ ഹാജരായി സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ പൂർത്തിയാക്കി അഭിമുഖത്തിനായി നിശ്ചയിച്ചിട്ടുള്ള ദിവസം ഓൺലൈൻ വഴി പങ്കെടുക്കണം. വിശദവിവരങ്ങൾക്ക്: 9495186655.

തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ്പീച്ച് ആന്റ് ബിഹേവിയറൽ തെറാപ്പി പദ്ധതിയുമായി ബന്ധപ്പെട്ട് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. പ്രസ്തുത വിഷയങ്ങളിൽ ഡിപ്ലോമ/ഡിഗ്രി ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 30 ന് രാവിലെ 11 മണിക്ക് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാകണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 0471 2227866.

സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം

കോട്ടയം: കുടുംബശ്രീ മിഷന്‍ ഏറ്റുമാനൂര്‍ ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ് വി ഇ പി പദ്ധതിയില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍റ്റന്റുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള 25 നും 45 നുമിടയില്‍ പ്രായമുള്ള വര്‍ക്ക് അപേക്ഷിക്കാം. ഏറ്റുമാനൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസമുള്ള കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 45 ദിവസത്തെ റെസിഡന്‍ഷ്യല്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ നവംബര്‍ ഒന്ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക .

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+