Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ജോലിയാണോ ലക്ഷ്യം? ഇതാ ആയിരത്തിലധികം ഒഴിവുകള്‍, അപേക്ഷിക്കേണ്ടതിങ്ങനെ

പഞ്ചാബ് നാഷണല്‍ ബാങ്ക് (പി എന്‍ ബി) സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 1025 തസ്തികകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് pnbindia.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. ഫെബ്രുവരി ഏഴിനാണ് അപേക്ഷാ നടപടികള്‍ ആരംഭിച്ചത്. ഫെബ്രുവരി 25 വരെ അപേക്ഷിക്കാം.

ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച്ചിലോ ഏപ്രിലിലോ ആയിരിക്കും. ഓഫീസര്‍ ( ക്രെഡിറ്റ് ) - 1,000, മാനേജര്‍ ( ഫോറെക്‌സ് ) - 15, മാനേജര്‍ ( സൈബര്‍ സെക്യൂരിറ്റി ) - 5, സീനിയര്‍ മാനേജര്‍ ( സൈബര്‍ സെക്യൂരിറ്റി ) - 5 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഓഫീസര്‍ (ക്രെഡിറ്റ്) - 36,000, മാനേജര്‍ (ഫോറെക്‌സ്) - 48,170, മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി) - 48,170, സീനിയര്‍ മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി) - 63,840 എന്നിങ്ങനെയാണ് പ്രതിമാസ ശമ്പളം.

Punjab National Bank Jobs

ഓഫീസര്‍ ക്രെഡിറ്റ് തസ്തികയിലേക്ക് 21-28, മാനേജര്‍ (ഫോറെക്‌സ്) തസ്തികയിലേക്ക് 25-35, മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി) 25-35, സീനിയര്‍ മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി) 27-38 എന്നിങ്ങനെയാണ് പ്രായപരിധി. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെയും തുടര്‍ന്ന് വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോദാര്‍ത്ഥികളെ തിരഞ്ഞെടുത്ത് നിയമനം നടത്തുക.

25 മാര്‍ക്കിന്റെ 25 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന റീസണിംഗ്, 25 മാര്‍ക്കിന്റെ 25 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഇംഗ്ലീഷ് ഭാഷ, 50 മാര്‍ക്കിന്റെ 50 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നിവ ഉള്‍പ്പെടുന്ന ഒന്നാം ഭാഗവും 100 മാര്‍ക്കിന്റെ 50 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രൊഫഷണല്‍ നോളജിന്റെ രണ്ടാം ഭാഗവും അടങ്ങിയതായിരിക്കും പരീക്ഷരീതി. ഓരോ തെറ്റായ ഉത്തരത്തിനും ആ ചോദ്യത്തിന് അനുവദിച്ച മാര്‍ക്കിന്റെ നാലിലൊന്ന് കുറയ്ക്കും. പരീക്ഷാ സമയം രണ്ടു മണിക്കൂര്‍.

അപേക്ഷ സമര്‍പ്പിക്കേണ്ട രീതി

പിഎന്‍ബിയുടെ ഔദ്യോഗിക പോര്‍ട്ടല്‍ pnbindia.in സന്ദര്‍ശിക്കുക. റിക്രൂട്ട്‌മെന്റ്/കരിയേഴ്‌സ് വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക. നിങ്ങളുടെ അപേക്ഷ സമര്‍പ്പിച്ച് കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്യുക. രജിസ്‌ട്രേഷന്‍ പേജ് പ്രിന്റ് ഔട്ട് ചെയ്ത് സൂക്ഷിക്കുക.

വിശദവിവരങ്ങള്‍ക്കായി വിജ്ഞാപനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+