ഖത്തർ ഓയിൽ & ഗ്യാസ് മേഖലയില്‍ ജോലി ഒഴിവുകള്‍: ശമ്പളം 2 ലക്ഷം രൂപവരെ; വിസയും വിമാന ടിക്കറ്റും സൗജന്യം
വിദഗ്ധ മേഖലയില്‍ പ്രവർത്തിക്കുന്ന സൂപ്പർവൈസർമാർക്ക് ഖത്തറിലെ ഓയിൽ & ഗ്യാസ് മേഖലയിൽ ജോലി ചെയ്യാന്‍ സുവർണാവസരം. ആന്ധ്രപ്രദേശ് സ്റ്റേറ്റ് സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (APSSDC), ഓവർസീസ് മാൻപവർ കമ്പനി ആന്ധ്രപ്രദേശ് (OMCAP) എന്നിവയും 2COMS എന്ന കമ്പനിയും ചേർന്നാണ് വിദേശ റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ട്രക്ചറൽ വെൽഡിങ് സൂപ്പർവൈസർ, പൈപ്പ് ഫിറ്റർ സൂപ്പർവൈസർ, പെയിന്റിങ് സൂപ്പർവൈസർ, സ്ട്രക്ചറൽ ഫിറ്റർ സൂപ്പർവൈസർ തസ്തികകളിലേക്കാണ് അവസരം. 45 വയസ്സ് വരെയുള്ള പുരുഷന്മാർക്കാണ് അവസരം. ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ/ടെക്നിക്കൽ സർട്ടിഫിക്കറ്റ്, ഓയിൽ & ഗ്യാസ് മേഖലയിൽ 10 വർഷത്തെ അനുഭവം, നല്ല ഇംഗ്ലീഷ് ആശയവിനിമയ ശേഷി എന്നിവയും ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 8000 ഖത്തർ റിയാല്‍ മുതൽ 9800 ഖത്തർ റിയാല്‍ വരെ (ഏകദേശം 194000 മുതൽ 238000 വരെ) ശമ്പളം ലഭിക്കും. 2 വർഷത്തെ പുതുക്കാവുന്ന കരാർ, വിസയും എയർ ടിക്കറ്റും സൗജന്യം, ഭക്ഷണ-താമസ ചെലവ് സ്വയം വഹിക്കണം. രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്.
https://naipunyam.ap.gov.in/user-registration?page=program-registration എന്ന വെബ്സൈറ്റിൽ നവംബർ 6, 2025-നകം രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9988853335, 8712655686, 8790118349, 8790117279 എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാം.
വിദേശ തൊഴില്‍ റിക്രൂട്ട്മെന്‍റിനായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെകിന് (Overseas Development and Employment Promotion Consultants Ltd) സമാനമായി ആന്ധ്രയില്‍ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ആന്ധ്രപ്രദേശ് സ്റ്റേറ്റ് സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. ഉദ്യോഗാർത്ഥികളെ നിയമപരവും സുരക്ഷിതവുമായി വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന ഒഡെപെക്കിന് കീഴില്‍ ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം ജോലി കരസ്ഥമാക്കിയിരിക്കുന്നത്.
അംഗീകൃത തൊഴിൽദാതാക്കളുമായി സഹകരിച്ച് നിയമനങ്ങൾ നടത്തുകയും, ആവശ്യമായ പരിശീലനങ്ങളും വീസാ സഹായവും രേഖാപ്രക്രിയകളും ഒഡെപെക് ഒരുക്കുകയും ചെയ്യുന്നു. മിഡിൽ ഈസ്റ്റ് ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ ഗവൺമെന്റ്, പ്രൈവറ്റ് സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഓഡെപെക്ക് സജീവമായി പ്രവർത്തിക്കുന്നു.
ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ: 26,500-60,700. സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലിചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും കേരള സർവ്വീസ് റൂൾസ് പാർട്ട് 1 ചട്ടം 144 പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തരം അപേക്ഷിക്കണം.
അപേക്ഷകൾ നവംബർ 20 വൈകുന്നേരം 5ന് മുൻപായി ഇ-മെയിൽ അഥവാ താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കണം. കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം - 695 010, ഫോൺ: 0471 - 2720977. ഇ-മെയിൽ : [email protected] .
കിറ്റ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ ക്ലാർക്ക്, ചീഫ്-കോർഡിനേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിലേക്കുള്ള സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21. വിശദവിവരങ്ങൾക്ക്: www.kittsedu.org.
ഫിനാൻസ് ഓഫീസർ നിയമനം
കേരള വന ഗവേഷണ സ്ഥാപനത്തിൽ 6 മാസം വരെ കാലാവധിയുള്ള ഫിനാൻസ് ഓഫീസറുടെ താത്ക്കാലിക ഒഴിവിലേക്ക് (ഒരു ഒഴിവ്) നിയമിക്കുന്നതിനായി 13ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ? 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്സ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ












Click it and Unblock the Notifications