Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ ജോലി നേടാം: അതും സർക്കാർ സ്ഥാപനത്തിന് കീഴില്‍, എങ്ങനെ അപേക്ഷിക്കണമെന്ന് അറിയാം

ദോഹ: ലോകത്തെ തന്നെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എല്‍ എന്‍ ജി) നിർമാതാക്കളാണ് ഖത്തർ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഖത്തർ ഗ്യാസ്. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നും ഇത് തന്നെ. വ​രു​ന്ന ആ​റു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ന്താ​രാ​ഷ്ട്ര പ്ര​കൃ​തി​വാ​ത​ക വി​പ​ണി​യു​ടെ വ​ലി​യൊ​രു പ​ങ്കും സ്വ​ന്ത​മാ​ക്കു​കയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇപ്പോള്‍ പ്രവർത്തിച്ച് വരുന്നത്.

2029ല്‍ ​വി​പ​ണി​യി​ലെ​ത്തു​ന്ന 40 ശ​ത​മാ​നം ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​കം ഖ​ത്ത​റി​ല്‍നി​ന്നാ​യി​രി​ക്കുമെന്നാണ് ഖ​ത്ത​ർ ഊ​ർ​ജ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി​ഇഒ​യു​മാ​യ സ​അ​ദ് ഷെ​രീ​ദ അ​ൽ ക​അ​ബി കഴിഞ്ഞയാഴ്ച പറഞ്ഞത്. കാനഡയിലെ വാന്‍കൂറില്‍ കഴിഞ്ഞയാഴ്ച നടന്ന അ​ന്താ​രാ​ഷ്ട്ര എ​ൽ എ​ൻ ​ജി കോ​ൺ​ഫ​റ​ൻ​സ് ആ​ൻ​ഡ് എ​ക്സി​ബി​ഷ​ന്റെ ലീ​ഡ​ര്‍ഷി​പ് ഡ​യ​ലോ​ഗ് സെ​ഷ​നി​ൽ പ​​ങ്കെ​ടു​ത്തു​കൊ​ണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 qatar-job

പ്ര​കൃ​തി​വാ​ത​ക കയറ്റുമതി വിപുലീകരിക്കാനുള്ള രാജ്യത്തിന്റെ തീരുമാനം ഖത്തർ ഗ്യാസില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഇന്ത്യക്കാർക്ക് ഉള്‍പ്പെടെ അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകളിലേക്കാണ് ഖത്തർ ഗ്യാസ് ഇപ്പോള്‍ തൊഴിലാളികളെ തേടിക്കൊണ്ടിരിക്കുന്നത്.

എച്ച്ആർ എഗ്രിമെന്റ് ആന്‍ഡ് ഗ്ലോബൽ മൊബിലിറ്റി ഓഫീസർ, എക്സലൻസ് സ്പെഷ്യലിസ്റ്റ്, ടെലികോം എഞ്ചിനീയർ, സീനിയർ എൻവയോൺമെന്റൽ അനലിസ്റ്റ്, പ്രൊഡക്ഷൻ ഫോർമാൻ, പാനൽ ഓപ്പറേറ്റർ, സീനിയർ ഓഡിറ്റർ, ടെക്നിക്കല്‍ റൈറ്റർ, ട്രെയിനിങ് കോർഡിനേറ്റർ, ട്രെയിനിങ് അഡ്മിനിസ്ട്രേറ്റർ, പ്രോജക്ട് എക്സിക്യൂഷൻ മേധാവി, പ്രോജക്ട് കൺട്രോൾസ് ഹെഡ് ആന്‍ഡ് ബസ് സർവ്വീസ് തുടങ്ങിയ നിരവധി തസ്തികളിലേക്കാണ് ഇപ്പോള്‍ ഒഴിവുകളുള്ളത്.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് മറ്റ് ഏജന്‍സികളുടെ സഹായമില്ലാതെ ഖത്തർ ഗ്യാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. ഏതെങ്കിലും ഒഴിവിലേക്ക് നിങ്ങള്‍ അപേക്ഷിക്കുകയാണെങ്കില്‍ നിങ്ങളുടെ അപേക്ഷ കമ്പനി സ്വീകരിച്ച് കഴിഞ്ഞാല്‍ ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ഇ-മെയില്‍ ലഭിക്കും. തുടർന്ന് ഓണ്‍ലൈന്‍ അഭിമുഖം ഉള്‍പ്പെടയുള്ള നടപടികള്‍ പൂർത്തീകരിച്ചതിന് ശേഷമായിരിക്കും നിയമനം ലഭിക്കുക.

കമ്പനിയിലെ ചില ഒഴിവുകള്‍ ഖത്തർ സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്തിട്ടുള്ളതാണ്. ഓരോ ജോലിയുടേയും ഉത്തരവാദിത്തം, യോഗ്യത, മറ്റ് പ്രത്യേകതകള്‍ എന്നിവയും വെബ് സൈറ്റില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ആകർഷകമായ ശമ്പളത്തോടൊപ്പം തങ്ങളുടെ ജീവനക്കാർക്ക് വിസ, വിമാന ടിക്കറ്റ്, ഭക്ഷണം, താമസം എന്നിവയും കമ്പനി സൗജന്യമായി നല്‍കും. റിട്ടയർമെന്റ് പ്ലാൻ, നിശ്ചിത കാലയളവിലെ വിനോദ അവസരങ്ങള്‍ എന്നിവയും കമ്പനി തൊഴിലാളികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

അതേസമയം, നോ​ര്‍ത്ത് ഫീ​ല്‍ഡ് ഈ​സ്റ്റ്, സൗ​ത്ത് പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ണ​തോ​തി​ല്‍ എ​ത്തു​ന്ന​തോ​ടെ ഖ​ത്ത​ർ ഗ്യാസിന്റെ ഉ​ല്‍പാ​ദ​ന​ശേ​ഷി പ്ര​തി​വ​ര്‍ഷം 126 മി​ല്യ​ണ്‍ ട​ണ്ണാ​യി ഉ​യ​രും. 2875 കോ​ടി ഡോ​ള​റി​ന്റെ പ​ദ്ധ​തി​യാ​ണ് നോ​ർ​ത്ത് ഫീ​ൽ​ഡ് ഈ​സ്റ്റും സൗ​ത്ത് ഫീ​ൽ​ഡ് ഈ​സ്റ്റു​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ 77 മു​ത​ൽ 110 ദ​ശ​ല​ക്ഷം ട​ൺ വ​രെ​യും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 110 മു​ത​ൽ 126 ദ​ശ​ല​ക്ഷം ട​ൺ വ​രെ​യാ​യും ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കും.

1984-ൽ സ്ഥാപിതമായ ഖത്തർ ഗ്യാസില്‍ നിന്നുള്ള എല്‍ എന്‍ ജി ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. യു​ക്രെ​യ്നു​മാ​യു​ള്ള യു​ദ്ധ​ത്തെ തു​ട​ർ​ന്ന് റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ-​വാ​ത​ക ക​യ​റ്റു​മ​തി നി​ല​ച്ച​പ്പോ​ൾ, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഏ​റെ​യും ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ പു​തി​യ മേ​ഖ​ല​ക​ളെ കൂ​ടു​ത​ൽ ആ​ശ്ര​യി​ച്ചിരുന്നു. എൽ എൻ ജിക്ക് പുറമേ, പ്രകൃതി വാതകം, ഹീലിയം, കണ്ടൻസേറ്റ്, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ നിലവിലെ മുൻനിര കയറ്റുമതിക്കാരും ഖത്തർ ഗ്യാസ് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+