നന്നായി ദോശ ഉണ്ടാക്കാന്‍ അറിയുമോ? എന്നാല്‍ ജോലിയുണ്ട്: ഖത്തറിലും അവസരം, ശമ്പളം ലക്ഷങ്ങള്‍
ഉദ്യോഗാർത്ഥികളേയും പ്രവർത്തിപരിചയമുള്ള തൊഴിലാളികളേയും വിദേശ റിക്രൂട്ട്മെന്റിന് സഹായിക്കുന്ന പൊതുമേഖ സ്ഥാപനമാണ് ഒഡെപെക്. ഇതിനോടകം തന്നെ നിരവധി വിജയകരമായ വിദേശ റിക്രൂട്ട്മെന്റ് പൂർത്തീകരിച്ചിട്ടുള്ള സ്ഥാപനം ഇപ്പോഴിതാ വീണ്ടും ഖത്തർ, ഒമാന്‍ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒമാനിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് വിദഗ്ധനായ ദോശ മേക്കറെയാണ് ആവശ്യം. അതായത് നല്ല രീതിയില്‍ ദോശ ഉണ്ടാക്കാന്‍ അറിയുമെങ്കില്‍ നിങ്ങള്‍ക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് മാത്രമാണ് അവസരം. എസ് എസ് എല്‍ സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർ ഒമാനിലെ പ്രശസ്തമായ വെജിറ്റേറിയൻ ഹോട്ടലില്‍ വ്യത്യസ്ത തരം ദോശകൾ, ഇഡ്‌ലി, വട, സമൂസ എന്നിവയും സമാന ഇനങ്ങളും ഉണ്ടാക്കേണ്ടി വരും. 140 മുതല്‍ 150 വരെ ഒമാന്‍ റിയാലാണ് ശമ്പളം. അതായത് 30000 മുതല്‍ 32000 വരെ ഇന്ത്യന്‍ രൂപ.
താമസം, ഭക്ഷണം, ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിവ കമ്പനി നല്‍കും. രണ്ട് വർഷം കൂടുമ്പോള്‍ ലീവും നാട്ടിലേക്ക് വരാനുള്ള വിമാന ടിക്കറ്റും ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 15-നോ അതിനു മുമ്പോ "ദോസ മേക്കർ - ഒമാൻ" എന്ന സബ്‌ജക്‌റ്റ് ലൈനോടുകൂടിയ സിവി, എസ്എസ്എൽസി, പാസ്‌പോർട്ടിൻ്റെ പകർപ്പ്, അനുഭവ സർട്ടിഫിക്കറ്റുകൾ എന്നിവ [email protected] എന്ന ഇമെയിലിലേക്ക് അയയ്ക്കാം.
ഖത്തർ
ഖത്തറിലെ ഹെൽത്ത് കെയർ മേഖലയിലേക്ക് ഒറാക്കിൾ ഇആർപി സ്പെഷ്യലിസ്റ്റ് (ഫ്യൂഷൻ) തസ്തികതയിലേക്ക് നിയമനം നടക്കുന്നുണ്ട്. ഐടി ഡിപ്പാർട്ട്‌മെൻ്റിലെ ഒരു പ്രധാന ജോലിയെന്ന നിലയിൽ, ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഒറാക്കിൾ ഫ്യൂഷൻ നടപ്പിലാക്കുന്നതിലും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിലും ഒപ്റ്റിമൈസ് ചെയ്യുന്നതിലും ഈ ജോലിയിലുള്ളവർ നിർണായക പങ്ക് വഹിക്കുന്നു.
ഒറാക്കിൾ ഫ്യൂഷൻ എൻ ഹെൽത്ത്‌കെയർ ഫെസിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഒരു ഇആർപി സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ 5 വർഷത്തെ പരിചയമാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ബിസിനസ്സ് ഇൻഫർമേഷൻ സിസ്റ്റംസ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ഒരു ബാച്ചിലേഴ്സ് ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
ആരോഗ്യ സംരക്ഷണ വ്യവസായ പ്രക്രിയകളെയും ആവശ്യകതകളെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവ്. ശക്തമായ വിശകലന, പ്രശ്‌നപരിഹാര കഴിവുകൾ. മികച്ച ആശയവിനിമയ കഴിവ്. ഒറാക്കിൾ ഫ്യൂഷൻ അല്ലെങ്കിൽ അനുബന്ധ സാങ്കേതികവിദ്യകളിലെ പ്രസക്തമായ സർട്ടിഫിക്കേഷനുകൾ എന്നിവയും യോഗ്യതകളായി ചോദിച്ചിട്ടുണ്ട്.
10000 മുതല്‍ 12000 വരെ ഖത്തർ റിയാലായിരിക്കും ശമ്പളം. അതായത് 2.27 ലക്ഷം മുതല്‍ 2.7 ലക്ഷം രൂപവരെ ശമ്പളമായി ലഭിക്കും. വിസ, മെഡിക്കൽ ഇൻഷുറൻസ്, വാർഷത്തിലൊരിക്കല്‍ നാട്ടിലേക്ക് വിമാന ടിക്കറ്റ്, താമസം, ഗതാഗതം എന്നീ സൌകര്യങ്ങളും കമ്പനിയുടെ ഭാഗത്ത് നിന്ന് ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2024 ഫെബ്രുവരി 15-നോ അതിനുമുമ്പോ "ഇആർപി സ്പെഷ്യലിസ്റ്റ് ടു ഖത്തർ" എന്ന സബ്ജക്ട് ലൈൻ സഹിതം [email protected] എന്ന ഇമെയിലിലേക്ക് CV അയയ്‌ക്കാം.
സൗദി അറേബ്യ
സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർമാരേയും ആവശ്യമുണ്ട്. പത്താം ക്ലാസ് പാസ്സായ ജി ,സി സി അല്ലെങ്കില്‍ /സൗദി റിട്ടേൺഡ് ഹൗസ് ഡ്രൈവർമാർക്ക് അപേക്ഷിക്കാം. പ്രായം 45 ല്‍ കവിയരുത്. മുമ്പ് ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് പരിചയമുണ്ടായിരിക്കുകയും സൗദി ട്രാഫിക് നിയമങ്ങളെക്കുറിച്ച് വ്യക്തമായ അറിവും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. ആദ്യഘട്ടത്തില്‍ 1700 സൗദി റിയാലായിരിക്കും ശമ്പളം.
താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും [email protected] എന്ന വിലാസത്തിലേക്ക് 2024 ഫെബ്രുവരി 8-നോ അതിനുമുമ്പോ അയയ്‌ക്കുക.












Click it and Unblock the Notifications