ഖത്തറിലെ തൊഴില്‍ മേഖല ഉണരുന്നു; വിസ കേന്ദ്രങ്ങള്‍ തുറക്കുന്നു, നിരവധി അവസരങ്ങള്‍
ദോഹ: ഖത്തറില്‍ തൊഴില്‍ വിപണികള്‍ സജീവമാകുന്നു. കൂടുതല്‍ രാജ്യങ്ങളില്‍ വീസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കന്നതോടെയാണ് രാജ്യത്ത് തൊഴിലവസരങ്ങള്‍ വീണ്ടും വര്‍ദ്ധിക്കും. ഇന്ത്യ ഉള്‍പ്പെടെ 8 രാജ്യങ്ങളിലാണ് ഖത്തര്‍ വീസ കേന്ദ്രങ്ങളുള്ളത്. കോവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച പ്രവര്‍ത്തനം ആദ്യം പുനരാരംഭിച്ചത് ഇന്ത്യയിലാണ്. ഡിസംബര്‍ മൂന്ന് മുതലാണ് കൊച്ചി അടക്കമുള്ള ഇന്ത്യയിലെ എട്ട് നഗരങ്ങളില്‍ വിസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ഖത്തറില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലദേശ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇനി വരുന്ന ആഴ്ചകളിലായി നേപ്പാള്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് രാജ്യങ്ങളിലെ കേന്ദ്രങ്ങളാണ് പുനരാരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. 2022 ലോകകപ്പുമായി ബന്ധപ്പെട്ട വന്‍കിട പദ്ധതി നിര്‍മാണങ്ങളാണ് ഖത്തറില്‍ പുരോഗമിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് ആവശ്യമായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ക്ക് ഇനി എളുപ്പമാകും.
കൂടാതെ നിര്‍മാണം, ഹോട്ടല്‍, ഉല്‍പാദനം, കാര്‍ഷികം തുടങ്ങിയ വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. തൊഴിലാളികളുടെ കുറവിനെ തുടര്‍ന്ന് പല പദ്ധതികളും നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. തൊഴിലാളികള്‍ എത്തുന്നതോടെ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാനും കമ്പനികള്‍ക്ക് സഹായകമാകും. തൊഴില്‍ കരാര്‍, മെഡിക്കല്‍ പരിശോധന മുതല്‍ ബയോമെട്രിക് റജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും വീസ കേന്ദ്രങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.












Click it and Unblock the Notifications