Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേ ജോലിയാണോ സ്വപ്നം? 4,098 ഒഴിവുകളിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഇന്ന് മുതല്‍ അപേക്ഷിക്കാം

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ( ആര്‍ ആര്‍ ബി ) 4,098 ഒഴിവുകളിലേക്കുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ്, മറ്റ് സാങ്കേതിക തസ്തികകള്‍ എന്നിവയിലെ ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. സെന്‍ട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടീസ് (CEN) നമ്പര്‍ 04/2026 വഴിയാണ് ഈ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 13 വരെ അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍, ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് 500 രൂപയും, എസ് സി, എസ് ടി, ഭിന്നശേഷിക്കാര്‍, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് 250 രൂപയുമാണ്.

Railway Jobs

എങ്ങനെ അപേക്ഷിക്കാം?

ഔദ്യോഗിക വെബ്സൈറ്റായ rrbapply.gov.in സന്ദര്‍ശിച്ച് 'Recruitment for various posts of Junior Engineer and Depot Material Superintendent' എന്നതിനായുള്ള അപേക്ഷാ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആര്‍ആര്‍ബി കാന്‍ഡിഡേറ്റ് ലോഗിന്‍ പോര്‍ട്ടലില്‍ പ്രവേശിക്കുക.

താല്‍പ്പര്യമുള്ള തസ്തികകളും പരീക്ഷാ ഭാഷയും തിരഞ്ഞെടുക്കുക. വശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടയ്ക്കുക. ഫോം സമര്‍പ്പിച്ച് സ്ഥിരീകരണ പേജ് സേവ് ചെയ്യുക. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങള്‍ അപേക്ഷിക്കുന്ന തസ്തികയ്ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍ പരിശോധിക്കേണ്ടതാണ്. പൊതുവായി അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബിരുദമോ അല്ലെങ്കില്‍ ആ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതയോ ഉണ്ടായിരിക്കണം.

2027 ജനുവരി 1 - ലെ കണക്ക് അനുസരിച്ച് 18 വയസ് മുതല്‍ 33 വയസ് വരെയുള്ളവര്‍ക്ക് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുത്ത് അപേക്ഷാ നടപടികളുടെ ഭാഗമാകാം. സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം അര്‍ഹരായ സംവരണ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സി ബി ടി 1, സിബിടി 2, രേഖകളുടെ പരിശോധന, വൈദ്യപരിശോധന എന്നിവ ഉള്‍പ്പെടുന്നു.

അപേക്ഷിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ രേഖകള്‍ തയ്യാറാക്കിവെക്കണം. അപൂര്‍ണമായോ വൈകിയോ ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+