ഇന്ത്യന്‍ റെയില്‍വെയില്‍ സുവര്‍ണാവസരം; 1104 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഇന്ത്യന്‍ റെയില്‍വെയില്‍ ജോലി സ്വപ്‌നം കാണുന്നര്‍ക്ക് ഇതാ സുവര്‍ണാവസരം. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക സൈറ്റായ ൃൃരഴീൃമസവുൗൃ.ില േവഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂലായ് 3 മുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ആഗസ്റ്റ് 2 വരെ അപേക്ഷിക്കാം. 1104 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകളുടെ വിശദാംശങ്ങള്‍
മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പ്/ ഗോരഖ്പൂര്‍: 411
സിഗ്‌നല്‍ വര്‍ക്ക്‌ഷോപ്പ്/ ഗോരഖ്പൂര്‍: 63
ബ്രിഡ്ജ് വര്‍ക്ക്‌ഷോപ്പ് /ഗോരഖ്പൂര്‍: 35
മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പ്/ ഇസത്‌നഗര്‍: 151
ഡീസല്‍ ഷെഡ് / ഇസത്‌നഗര്‍: 60
വാഗണ്‍, ഇസത്‌നഗര്‍: 64
ക്യാരേജ് & വാഗണ്‍ / ലഖ്നൗ: 155
ഡീസല്‍ ഷെഡ് / ഗോണ്ട: 90
വാഗണ്‍ /വാരണാസി: 75

അപേക്ഷിക്കുന്നവര്‍ വിജ്ഞാപനം ചെയ്ത ട്രേഡില്‍ ഐടിഐയും ഹൈസ്‌കൂള്‍/പത്താം ക്ലാസും കുറഞ്ഞത് 50% മാര്‍ക്ക് നേടിയിരിക്കണം. പ്രായപരിധി 15 മുതല്‍ 24 വയസ്സ് വരെ ആണ്. മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസ്, ഐ ടി ഐയില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളുടെ ശതമാനം മാര്‍ക്കിന്റെ ശരാശരി കണക്കാക്കിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. ഉദ്യോഗാര്‍ത്ഥികള്‍ 100 രൂപ പ്രോസസ്സിംഗ് ഫീസ് അടയ്ക്കേണ്ടതാണ്. എസ് സി, എസ് ടി, ഇ ഡബ്ല്യു എസ്, സ്ത്രീകള്‍ എന്നീ ഉദ്യോഗാര്‍ത്ഥികളെ ഫിസീല്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തമിഴ് അപ്രന്റീസ് ട്രയിനി
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റിസ് ട്രെയിനിയെ താത്ക്കാലികമായി ആറു മാസത്തേക്കു നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപ്പന്റ് 6000 രൂപ. യോഗ്യതകൾ: എസ്.എസ്.എൽ.സി, CLISc അല്ലെങ്കിൽ Degree in Library and Information Science, തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസ നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18-36 വയസ്.
ഒരു ഒഴിവാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം ജൂലൈ 14നു രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന ചൈല്‍ഡ് ഹെല്‍പ് ലൈനിന്റെ കോഴിക്കോട് ജില്ലാതല കൺട്രോൾ റൂമിലേക്കും റെയില്‍വേ ചൈല്‍ഡ് ഹെല്പ് ലൈനിലേക്കും പ്രൊജക്റ്റ് കോ ഓർഡിനേറ്റർ, കൗൺസിലർ, ചൈൽഡ് ഹെല്പ് ലൈൻ സൂപ്പർവൈസർ, കേസ് വർക്കർ എന്നീ തസ്തികകളിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവര്‍ത്തി പരിചയം ഉള്ളവർക്ക് മുന്‍ഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂലൈ 15. കൂടുതല്‍ വിവരങ്ങൾക്ക് 0495 2378920 wcd.kerala.gov.in












Click it and Unblock the Notifications