ഇന്ത്യൻ റെയില്‍വെയില്‍ സ്വപ്ന ജോലി; ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
വെസ്റ്റേണ്‍ റെയില്‍വേ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂണ്‍ 27-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 26 ആണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് റെയില്‍വെയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rrc-wr.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സാധിക്കും. 3624 തസ്തികളിലേക്കാണ് ഇപ്പോള്‍ നിയമനം നടത്തുന്നത്.

അംഗീകൃത ബോര്‍ഡില്‍ നിന്ന് മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ 10-ാം ക്ലാസ് യോഗ്യതയുള്ളയാളായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് പ്രസക്തമായ ട്രേഡില്‍ NCVT/SCVT-യുമായി അഫിലിയേറ്റ് ചെയ്ത ഒരു ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷകന് 15 വയസ് തികയുകയും 2023 ജൂലൈ 26-ന് 24 വയസ് കവിയുകയും ചെയ്യരുത്.
മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്‌ക്കേണ്ട ആവശ്യമില്ല.
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. https://app.sreccin/register എന്ന ലിങ്കിലൂടെ ആപ്പിക്കേഷന്‍ ഓണ്‍ലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂണ്‍ 30. കൂടുതൽ വിവരങ്ങൾക്ക് : 9048110031, 8075553851
നഴ്സിങ് ലക്ചറർ
തൃശൂർ ഗവ. നഴ്സിംഗ് കോളജിൽ വിവിധ വകുപ്പുകളിലായി ലക്ചറർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഗവ. നഴ്സിങ് കോളജുകളിൽ നിന്ന് എം.എസ്.സി നഴ്സിങ് കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതും, കെ.എൻ.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. 20,500 രൂപ പ്രതിമാസ വേതനത്തിൽ ഒരു വർഷത്തേക്കാണ് (2023-24) നിയമനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 27നു രാവിലെ 11ന് തൃശൂർ ഗവ. നഴ്സിങ് കോളജ് പ്രിൻസപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
വാക്ക് ഇൻ ഇന്റർവ്യൂ
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മരുതോങ്കര ഡോ. ബി ആർ അംബേദ്‌കർ മോഡൽ റസിഡൻഷ്യൽ (ഗേൾസ് ) സ്‌കൂളിലേക്ക് 2023-24 അധ്യയന വർഷത്തേക്ക് രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി രണ്ട് മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ബി എഡും ഉള്ളവരായിരിക്കണം. നിയമനം ലഭിക്കുന്നവർക്ക് 12,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം ജൂൺ 30ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370379 , 2370657












Click it and Unblock the Notifications