റെയിൽവേയിൽ വൻ അവസരം; 5696 ഒഴിവുകൾ, തിരുവനന്തപുരത്ത് മാത്രം 70 ഒഴിവുകൾ, മികച്ച ശമ്പളം, അപേക്ഷിക്കേണ്ടത് അറിയാം
ഡൽഹി: കേന്ദ്ര സർക്കാർ ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ ഇതാ റെയിൽവെയിൽ അവസരം. 5600 ഒഴിവുകൾ ആണ് ഉള്ളത്. അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.21 സോണുകളിലായിട്ടാണ് നിയമനം. ഓൺലൈനായി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഫെബ്രുവരി 19 ആണ് അപേക്ഷിക്കാനുള്ള അവസാന ദിനം. തസ്തിക, യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം എന്നിവ സംബന്ധിച്ച് വിശദമായി അറിയാം.
ഒഴിവുകൾ
അഹമ്മദാബാദ്-238, അജ്മേർ-228,അലഹബാദ്-473, ബാംഗ്ലൂർ-219+65, ഭോപ്പാൽ-280, ബുവനേശ്വർ-124+1192, ബിലാസ്പൂർ-66, ചണ്ഡീഗഡ്-148, ചെന്നൈ-43,ഖൊരക്പൂർ-62,ഗുവാഹട്ടി-39, ജമ്മു-254+91,കൊൽക്കത്ത-161+56, മാൽഡ-547, മുംബൈ-38, മുസാഫർപൂർ-38, പാട്ന-652,റാഞ്ചി-153,സെക്കന്തരാബാദ്-758, സിലുഗുരി-67, തിരുവനന്തപുരം-70.

യോഗ്യത
അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, മിൽറൈറ്റ്/മെയിന്റനൻസ് മെക്കാനിക്ക്, മെക്കാനിക്ക് (റേഡിയോ/ടിവി), ഇലക്ട്രോണിക്സ് മെക്കാനിക്ക്, മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്ക്, ആർമേച്ചർ ആന്റ് കോയിൽ വിൻഡർ, മെക്കാനിക്കൽ (ഡീസൽ), ഹീറ്റ് എഞ്ചിൻ, ടർണർ, മെഷിനിസ്റ്റ്, റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ് മെഷിനിസ്റ്റ് എന്നീ ട്രേഡുകളിൽ ഏതെങ്കിലുമൊന്നിൽ അംഗീകൃത NCVT/SCVT സ്ഥാപനത്തിൽ നിന്ന് ഐഐടി യോഗ്യത നേടിയിരിക്കണം.
അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമയോ പാസായിരിക്കണം അതുമല്ലെങ്കിൽ ഐഐടിക്ക് തത്തുല്യമായ സ്ഥാപനങ്ങളിൽ നിന്നും മുകളിൽ പറഞ്ഞ വിഷയങ്ങളിൽ എഞ്ചിനിയറിങ് ബിരുദം നേടിയിരിക്കണം.
പ്രായപരിധി
18-നും 30-നും ഇടയിൽ ആണ് പ്രായപരിധി. മെട്രിക്കുലേഷൻ/എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന അതേ ജനനത്തീയതി തന്നെ അപേക്ഷയിലും ഉൾപ്പെടുത്തണം.
പരീക്ഷ ഇങ്ങനെ
കംമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള അഞ്ച് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
കണക്ക്, മാനസിക ശേഷി, ജനറൽ സയൻസ്, ജനറൽ അവയർനസ് എന്നീ വിഷയങ്ങളിൽ 75 ചോദ്യങ്ങളുണ്ടാകും.നെഗറ്റീവ് മാർക്കും ഉണ്ടാകും
പരീക്ഷ ഫീസ്
500 രൂപയാണ് ഫീസ്. സ്ത്രീകൾകൾ/ഇബിസി/എസ്‌സി/എസ്ടി/മുൻ-സർവീസ്മാൻ/ട്രാൻസ്‌ജെൻഡർ/ന്യൂനപക്ഷങ്ങൾ എന്നിവർക്ക് 250 രൂപയും
അപേക്ഷിക്കേണ്ടവിധം
RRB യുടെ www.indianrailways.gov.in വെബ്സൈറ്റ് സന്ദർശിക്കുക
റിക്രൂട്ട്മെന്റ് സെക്ഷനിൽ RRB ALP Recruitment 2024 ക്ലിക്ക് ചെയ്ത് വിശദമായി സെലക്ഷൻ നടപടികൾ പരിശോധിക്കാം
ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക, ലോഗിൻ ക്രെഡൻഷ്യലുകൾക്കായി ഒരു ഉപയോക്തൃ ഐഡി സൃഷ്ടിക്കുക.
ഇതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കാം. വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ അനുസരിച്ച് വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങിയവ നൽകുക.
രേഖകൾ സമർപ്പിക്കുക
ഓൺലൈനായി ഫീസ് അടക്കുക.
ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.












Click it and Unblock the Notifications