കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി പരീക്ഷ; മോക്ക് ടെസ്റ്റിന് അവസരമൊരുക്കി റെയില്‍വേ

Google Oneindia Malayalam News

ദില്ലി: നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (എന്‍.ടി.പി.സി) പരീക്ഷയ്ക്ക് മുന്നോടിയായി മോക്ക് ടെസ്റ്റിന് അവസരമൊരുക്കി റെയില്‍വേ. സ്റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്‌സ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള തസ്തികകളിലെ തിരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയാണിത്. റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍.ആര്‍.ബി) ആണ് പരീക്ഷ നടത്തുന്നത്.

വ്യത്യസ്ത റീജിയണിലുള്ളവര്‍ക്ക് അതാത് റീജയണിന്റെ വെബ്‌സൈറ്റിലൂടെ മോക്ക് ടെസ്റ്റെഴുതാവുന്നതാണ്. ജോലിക്കായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മെയിലില്‍ ലഭിച്ച യൂസര്‍ ഐ ഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ജനുവരി 13 വരെ പരീക്ഷ എഴുതാന്‍ സാധിക്കുമെന്ന് റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചു.

q

ഡിസംബര്‍ 28 മുതലാണ് കംപ്യൂട്ടറധിഷ്ഠിത രീതിയിലുള്ള പരീക്ഷ ആരംഭിക്കുക. ഡിസംബര്‍ 24 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആദ്യഘട്ടത്തില്‍ 23 ലക്ഷത്തിലധികം പേരാണ് പരീക്ഷയെഴുതാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ 1.27 കോടി ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അഭയ കേസ്: മകളുടെ ഘാതകരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ പോരാടി; വിധി വന്നപ്പോൾ അവർ ഇല്ലഅഭയ കേസ്: മകളുടെ ഘാതകരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ പോരാടി; വിധി വന്നപ്പോൾ അവർ ഇല്ല

മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു.. മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു..

മരുന്നുകളോട് പ്രതികരിക്കുന്നില്ല; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് ഡോക്ടർമാർമരുന്നുകളോട് പ്രതികരിക്കുന്നില്ല; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് ഡോക്ടർമാർ

മിസ് ട്രാന്‍സ്‌ക്യൂന്‍ ഇന്ത്യ 2020: കിരീടം ചൂടി ഫാഷന്‍ ഡിസൈനര്‍ ഷെയ്ന്‍ സോണി മിസ് ട്രാന്‍സ്‌ക്യൂന്‍ ഇന്ത്യ 2020: കിരീടം ചൂടി ഫാഷന്‍ ഡിസൈനര്‍ ഷെയ്ന്‍ സോണി

English summary
Railway Recruitment Board give a mock test ahead of Non-Technical Popular Category
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X