കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1.4 ലക്ഷം ഒഴിവുകള്‍; വന്‍ റിക്രൂട്ട്മെന്‍റിനൊരുങ്ങി റെയില്‍വേ, പരീക്ഷ ഡിസംബര്‍ 15 മുതല്‍

Google Oneindia Malayalam News

ദില്ലി: വിവിധ തസ്തികതകളിലേക്ക് വന്‍ റിക്രൂട്ട്മെന്‍റിനൊരുങ്ങി റെയില്‍ വേ മന്ത്രാലയം. റെയില്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്ത 1.4 ലക്ഷം ഒഴിവുകള്‍ നികത്തുന്നതിനുള്ള പരീക്ഷകള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് റെയില്‍ ബോര്‍ഡ്ഡ് ചെയര്‍മാന്‍ വികെ യാദവ് അറിയിച്ചു. കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. കംപ്യൂട്ടര്‍ അടിസ്ഥനമാക്കിയിട്ടുള്ള പ്രാഥമിക ഘട്ട പരീക്ഷ ഡിസംബര്‍ 15 മുതലാണ് ആരംഭിക്കുക.

നോണ്‍ ടെക്നിക്കല്‍, ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരയില്‍, ലെവൽ വൺ എന്നീ മൂന്ന് വിഭാഗങ്ങളിലെ 1,40,640 തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്‍റ് നടത്തുന്നത്. ഈ പരീക്ഷയുടെ അപേക്ഷകള്‍ നേരത്തെ ക്ഷണിച്ചതായിരുന്നു. അപേക്ഷകളുടെ സൂക്ഷമപരിശോധനയും പൂര്‍ത്തിയായിരുന്നു. എന്നാല്‍ കൊവിഡ് മൂലം പരീക്ഷ നടത്തിപ്പ് വൈകുകയായിരുന്നെന്നും വികെ യാദവ് പറഞ്ഞു.

 btrain

ഗാര്‍ഡ്, ഓഫീസ് ക്ലര്‍ക്ക്, കമേഴ്ഷ്യല്‍ ക്ലാര്‍ക്ക് തുടങ്ങിയ നോണ്‍ ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയില്‍ 35208 പോസ്റ്റുകളാണ് ഉള്ളത്. 1,663 പോസ്റ്റുകള്‍ ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരിയല്‍ കാറ്റഗറിയില്‍ പെട്ടത്. മെയിന്‍റയിനേഴ്‌സ്, പോയിന്‍റ്സ്മാന്‍ തുടങ്ങി ലെവല്‍ വണ്‍ ഒഴിവിലാണ് ഏറ്റവും കൂടുതല്‍ നിയമനം നടക്കുക. 1,03,769 ഒഴിവുകളാണ് ഈ കാറ്റഗറിയില്‍ ഉള്ളത്.

അതിനിടെ, സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവ് കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചറിന്റെ സര്‍ക്കുലര്‍ സര്‍ക്കാര്‍ നിയമനങ്ങലെ ബാധിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ നാലിന് പുറത്തിറക്കിയ സര്‍ക്കുലര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ചുള്ളത് മാത്രമാണെന്നാണ് ധനമന്ത്രാലയത്തിന്‍റെ വിശദീകരണം.

മലമുകളിൽ വഴിയറിയാതെ കുടുങ്ങി: ചൈനീസ് പൌരന്മാർക്ക് തുണയായി കുതിച്ചെത്തി, ഇന്ത്യൻ സൈന്യത്തിന് കയ്യടി!മലമുകളിൽ വഴിയറിയാതെ കുടുങ്ങി: ചൈനീസ് പൌരന്മാർക്ക് തുണയായി കുതിച്ചെത്തി, ഇന്ത്യൻ സൈന്യത്തിന് കയ്യടി!

English summary
Railways to conduct examinations for 1.4 lakh vacancies from December 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X